Mauni Amavasya 2023: മൗനി അമാവാസിയുടെയും ശനിയുടെയും അപൂർവ സംഗമം; ഈ 5 രാശിക്കാർക്ക് ലഭിക്കും ഭാഗ്യനേട്ടങ്ങൾ!

Shani Amavasya 2023: ജ്യോതിഷ പ്രകാരം ഇന്ന് അതായത് ജനുവരി 21 ആയ ശനിയാഴ്ച വളരെയധികം സവിശേഷമാണ്. കാരണം ഇന്ന് മൗനി അമാവാസിയാണ്. ഒപ്പം ശനിയും കൂടിയാകുമ്പോൾ ഒരു അപൂർവ്വ സംഗമം ഉണ്ടാകുന്നു അതിന്റെ ഫലമായി ഈ 5 രാശിക്കാർക്ക് അടിപൊളി നേട്ടം ലഭിക്കും.

Written by - Ajitha Kumari | Last Updated : Jan 21, 2023, 07:59 AM IST
  • ഇന്ന് മൗനി അമാവാസിയാണ്
  • മൗനി അമാവാസിയുടെയും ശനിയുടെയും അപൂർവ സംഗമം
Mauni Amavasya 2023: മൗനി അമാവാസിയുടെയും ശനിയുടെയും അപൂർവ സംഗമം; ഈ 5 രാശിക്കാർക്ക് ലഭിക്കും ഭാഗ്യനേട്ടങ്ങൾ!

Mauni Amavasya 2023: ജ്യോതിഷത്തിന്റെ വീക്ഷണകോണിൽ ഇന്ന് വളരെ സവിശേഷമായ ദിനമാണ്. ഇന്ന് അതായത് ജനുവരി 21 ന് മൗനി അമാവാസിയും ശനി കുംഭത്തിൽ നിൽക്കുന്നതും കൂടിയാകുമ്പോൾ വളരെ പ്രത്യേകതയുള്ളതാണ്. ഏതൊക്കെ രാശിക്കാരുടെ ഈ അപൂർവ സംയോഗം ഭാഗ്യം വർദ്ധിപ്പിക്കുമെന്ന് നമുക്ക് നോക്കാം.

Also Read: Lucky Baby Girl: ഈ രാശികളിൽ ജനിച്ച പെൺകുട്ടികളുടെ അച്ഛന്മാർ ഭാഗ്യവാന്മാർ! ലഭിക്കും വൻ പുരോഗതി

മേടം (Aries): ഇന്ന് നിങ്ങൾ നല്ല മാനസികാവസ്ഥയിലായിരിക്കും. സമാധാനം ഉണ്ടാകും. പരീക്ഷ-മത്സരങ്ങളിൽ വിജയിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഇന്ന് നല്ല ദിനമായിരിക്കും. പ്രണയ ജീവിതം മനോഹരമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.

ഇടവം (Taurus): ചെലവുകൾ കുറയുന്നത് വലിയ ആശ്വാസം നൽകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയുമായി ഒരു റൊമാന്റിക് ഡിന്നറിനു പോകാം. ജോലിസ്ഥലവുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. വിദേശത്തേക്ക് പോകാൻ പദ്ധതിയിടാണ് ഇന്ന് നല്ല ദിനം.

Also Read: ഒരു ചോക്ലേറ്റ് ചോദിച്ച കാമുകിയ്ക്ക് വാരിക്കോരിക്കൊടുത്തു കാമുകൻ, ഒടുവിൽ..! വീഡിയോ വൈറൽ

ചിങ്ങം (Leo): ഇന്ന് നിങ്ങൾ നല്ല ഉത്സാഹം നിറഞ്ഞവരായിരിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ നൽകും. വീട്ടുകാരുടെ പൂർണ സഹകരണവും പിന്തുണയും ഉണ്ടാകും. ജോലിസ്ഥലത്തും സഹായമുണ്ടാകും, നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിന്റെ കാര്യത്തിൽ ദിവസം നല്ലതാണ്. നിങ്ങളുടെ പ്രണയ ബന്ധം വിവാഹത്തിൽ കലാശിക്കും.

കന്നി (Virgo): ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമായിരിക്കും. നിങ്ങലചെയ്യുന്ന ജോലിയ്ക്ക് വിലയുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും, ഒരു യാത്ര പോകാം. ജോലിയിൽ താൽപര്യം വർദ്ധിക്കും.

Also Read: Rahu Ketu Gochar 2023: രാഹു കേതു രാശിമാറ്റം; ഈ 3 രാശിക്കാർ സൂക്ഷിക്കണം!

 

ധനു Sagittarius): ഇന്ന് നിങ്ങൾ നിങ്ങളുടെ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കരിയറിൽ പുരോഗതിക്കുള്ള ശക്തമായ സാധ്യതകളുണ്ട്. ആളുകൾ നിങ്ങൾ പറയുന്നത് കേൾക്കുകയും അത് സ്വീകരിക്കുകയും ചെയ്യും. പ്രണയബന്ധങ്ങൾ ശക്തിപ്പെടും. ആരോഗ്യം നന്നായിരിക്കും. പെട്ടെന്നുള്ള ധനലാഭത്തിന് അവസരം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News