Horscope February: മൂന്ന് രാശികൾക്ക് ഫെബ്രുവരിയിൽ മികച്ച കാലം, പ്രതിമാസ രാശിഫലം പറയുന്നു

February Horoscope Malayalam: ശുക്രൻറെ രാശിമാറ്റം മേടം, ഇടവം, കർക്കിടകം, ചിങ്ങം, കന്നി രാശികൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 05:16 PM IST
  • സൂര്യൻറെയും മറ്റ് ഗ്രഹങ്ങളുടെയും സ്ഥാനമാറ്റം വഴി ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം
  • പ്രിയപ്പെട്ടവരിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കുകയും ഉത്കണ്ഠ വർധിക്കുകയും ചെയ്യാം.
  • കുംഭം രാശിക്കാർക്ക് ഫെബ്രുവരി മാസം ശുഭകരമായിരിക്കും
Horscope February: മൂന്ന് രാശികൾക്ക് ഫെബ്രുവരിയിൽ മികച്ച കാലം, പ്രതിമാസ രാശിഫലം പറയുന്നു

വർഷത്തിൻറെ രണ്ടാം മാസത്തിൽ ഗ്രഹങ്ങളിലും രാശികളിലും ഉണ്ടാകുന്ന ഏല്ലാ മാറ്റങ്ങളും എല്ലാ ജീവജാലങ്ങലും പ്രകടമായിരിക്കും. ഫെബ്രുവരി അഞ്ചിന് കുംഭ രാശിയിൽ  ബുധനും, 13-ന് സൂര്യനും സംക്രമിക്കും. ഇതിനിടയിൽ നടക്കുന്ന ശുക്രൻറെ രാശിമാറ്റം മേടം, ഇടവം, കർക്കിടകം, ചിങ്ങം, കന്നി രാശികൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഫെബ്രുവരിയിലെ ജ്യോതിഷ മാറ്റങ്ങൾ ഇതാ.

മേടം

മേടം രാശിക്കാർക്ക് നിക്ഷേത്തിൻറെ കാര്യത്തിൽ ഫെബ്രുവരി നല്ലതായിരിക്കും. വാഹനങ്ങളും സ്ഥലവും വാങ്ങുന്നത് വഴി ഇക്കാലയളവിൽ  പണം ലാഭിക്കാൻ സാധ്യതയുണ്ട്. ബഹുമാനവും വർധിക്കും.

ഇടവം രാശി

ഇടവം രാശിക്കാർക്ക് ഫെബ്രുവരിയിൽ അനുകൂല ഫലങ്ങൾ ലഭിക്കും. കുടുംബത്തിൽ മത പരമായ പ്രവർത്തനങ്ങളും കുടുംബാംഗങ്ങളുടെ പിന്തുണയും ഉണ്ടാകും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇത് അൽപ്പം ബുദ്ധിമുട്ടുള്ള സമയമാണ്. നിങ്ങൾക്ക് വിജയം ലഭിക്കും എങ്കിലും തൊഴിൽ മേഖലയിൽ തടസ്സങ്ങൾ ഉണ്ടാകും. അൽപ്പം ജാഗ്രതയോടെ വേണം പ്രവർത്തിക്കാൻ.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് സാമ്പത്തിക രംഗം എല്ലാം കൊണ്ടും മികച്ചതായിരിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ ബിസിനസ് വർദ്ധിക്കും. ശനിയുടെ പ്രയാസങ്ങൾ നീങ്ങും.

ചിങ്ങം 

ഗാർഹികമായ പ്രശ്നങ്ങൾ പരിഹരിക്കും, മുടങ്ങി കിടന്നതോ നൽകിയതോ ആയ പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്, പണം കൊണ്ട് നേട്ടമുണ്ടാക്കും

കന്നി

സാമ്പത്തിക പുരോഗതി ഉണ്ടാകും, ബിസിനസ്സിലോ, ജോലിയിലോ ആളുകൾക്ക് പിന്തുണ ലഭിക്കും, ഭാര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

തുലാം

തുലാം രാശിക്കാർക്ക് ഫെബ്രുവരി അൽപ്പം ബുദ്ധിമുട്ടുള്ള മാസമായിരിക്കും, വഞ്ചന നിങ്ങൾക്ക് സംഭവിക്കാം കഠിനാദ്വാനത്തിന് ശേഷവും പരാജയം നേരിടാം.

വൃശ്ചികം

ഫെബ്രുവരി മാസം വളരെ അധികം ശുഭകരമായിരിക്കും. ഈ മാസം നിങ്ങളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സ്ഥലമോ കെട്ടിടമോ വാഹനമോ വാങ്ങാൻ സാധിക്കും നിങ്ങളുടെ സാമ്പത്തി സ്ഥിതി ശക്തമാകും, ബിസിനസിൽ വേഗം കൂടും മോശം ജോലികൾ ചെയ്യേണ്ടി വന്നേക്കാം

ധനു

ധനു രാശിക്കാർക്ക് ഇത് ശുഭകരമായ സമയമാണ്. സാമ്പത്തിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. സ്റ്റോക്ക് മാർക്കറ്റിൽ പ്രവർത്തിക്കുന്നവർക്ക്  ലാഭം ഉണ്ടാകും.

മകരം

സൂര്യൻറെയും മറ്റ് ഗ്രഹങ്ങളുടെയും സ്ഥാനമാറ്റം വഴി ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. പ്രിയപ്പെട്ടവരിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കുകയും കുട്ടികളെ കുറിച്ച് ഉത്കണ്ഠ വർധിക്കുകയും ചെയ്യാം.

കുംഭം

കുംഭം രാശിക്കാർക്ക് ഫെബ്രുവരി മാസം ശുഭകരമായിരിക്കും, കരിയറിൽ വലിയ വിജയം നേടാൻ സാധിക്കും, ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, ഒപ്പം നിങ്ങളുടെ വരുമാനവും വർധിക്കും

മീനം

കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും ശുഭകരമായ സമയമാണിത്. ആളുകൾ നിങ്ങളുടെ ജോലിയിൽ സന്തുഷ്ടരാവുകയും നിങ്ങളെ വാഴ്ത്തുകയും ചെയ്യാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News