Nail Astrology: ഈ ദിവസം നഖം മുറിക്കുന്നത് വളരെ ശുഭകരം! ധന പ്രതിസന്ധി മാറിക്കിട്ടും!

Nail Cutting Tips:  നഖം മുറിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട നിരവധി കാര്യങ്ങളാണ് മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്. നഖങ്ങൾ കൃത്യസമയത്ത് തന്നെ മുറിക്കുന്നത് നല്ലതാണ് അല്ലെങ്കിൽ ദോഷമുണ്ടാകുമെന്നാണ് പറയുന്നത്.  

Written by - Ajitha Kumari | Last Updated : Dec 21, 2022, 11:51 AM IST
  • ഈ ദിവസം നഖം മുറിക്കുന്നത് വളരെ ശുഭകരം
  • നഖം മുറിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട നിരവധി കാര്യങ്ങളാണ് മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്
  • ജ്യോതിഷ പ്രകാരം മുടിയും നഖവുമൊക്കെ ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
Nail Astrology: ഈ ദിവസം നഖം മുറിക്കുന്നത് വളരെ ശുഭകരം! ധന പ്രതിസന്ധി മാറിക്കിട്ടും!

On Which Day Nails Should Be Cut: വൈദ്യശാസ്ത്രമനുസരിച്ച് നഖങ്ങൾ മൃതകോശങ്ങളാൽ നിർമ്മിതമാണെങ്കിലും ഇവ ശരിക്കും നമ്മുടെ കൈ-കാലുകളുടെ ഭംഗി വർദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് നഖത്തിന്റെ സംരക്ഷണം മുതൽ നെയിൽ ആർട്ട് വരെയുള്ള പല കാര്യങ്ങളും നല്ല രീതിയിൽ പ്രചാരത്തിലുള്ളത്.  അതുപോലെ മതഗ്രന്ഥങ്ങളിൽ നഖങ്ങളെയും മുടിയെയും കുറിച്ച് പല പ്രധാന കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.  അതായത് നഖം മുറിക്കുന്നതിനെ കുറിച്ച്  നിരവധി നിയമങ്ങളാണ് ഇതിൽ പറയുന്നത്. ഈ നിയമങ്ങൾ പാലിക്കുന്നതിലൂടെ നമുക്ക് നിരവധി നേട്ടങ്ങൾ ഉണ്ടാകുമെന്നും പറയപ്പെടുന്നു.   ഇന്ന് നമുക്ക് ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും പറഞ്ഞിരിക്കുന്ന നഖം മുറിക്കുന്നതിനുള്ള ശരിയായ ദിവസവും തീയതിയും സമയവും എന്നുതുടങ്ങി എല്ലാ കാര്യവും അറിയാം...

Also Read: പുതുവർഷത്തിന്റെ ആദ്യ ദിനം 3 അപൂർവ്വ സംയോഗം; നൽകും ശുഭ സൂചനകൾ 

ജ്യോതിഷ പ്രകാരം മുടിയും നഖവുമൊക്കെ ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.  അതുകൊണ്ടുതന്നെ നഖങ്ങളും മുടിയും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ശനി കോപിക്കും ഒപ്പം അശുഭകരമായ ഫലങ്ങൾ അനുഭവിക്കേണ്ടി വരും. ഇത് ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനും സഹായിക്കും.   അതുകൊണ്ടുതന്നെ നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതും നഖം മുറിക്കുന്ന ദിവസവും സമയവും ഒക്കെ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാല്ലെങ്കിൽ ദാരിദ്ര്യം വന്നുചേരും. 

Also Read: Rahu 2023: പുതുവർഷത്തിൽ ഈ 5 രാശിക്കാർക്ക് രാഹു പ്രശ്നങ്ങൾ സൃഷ്ടിക്കും, ഇടവം, തുലാം രാശിക്കാർ കൂടുതൽ ശ്രദ്ധിക്കുക! 

ഏത് ദിവസമാണ് നഖം മുറിക്കാൻ പാടില്ലാത്തത്? (which day nails should not be cut?)

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒരു കാരണവശാലും നഖം മുറിക്കരുതെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.  ഇങ്ങനെ ചെയ്താൽ  ചൊവ്വ, വ്യാഴം, ശനി ഗ്രഹങ്ങൾ അശുഭകരമായ ഫലങ്ങൾ നൽകുമെന്നാണ് പറയുന്നത്.  ചൊവ്വ ബലഹീനമായാൽ ആ വ്യക്തിക്ക് വിവാഹം, ധനം, ധൈര്യക്കുറവ് തുടങ്ങിയവയിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.  അതുപോലെ വ്യാഴാഴ്ച നഖം മുറിക്കുന്നത് ദൗർഭാഗ്യത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നാണ് പറയുന്നത്.  ഇനി ശനിയാഴ്ച നഖം മുറിച്ചാൽ ശനി ദേവന്റെ കോപത്തിന് പാത്രമാകുകയും ചെയ്യും. ഇതിലൂടെ ആ ആളിന് ധനഹാനിയും ദാരിദ്ര്യവും വന്നു ചേരും.  ഇതുകൂടാതെ ചതുർദശി, അമാവാസി തീയതികളിലും നഖം മുറിക്കുന്നത് നല്ലതല്ല.   ചതുർദശി, അമാവാസി ദിവസങ്ങളിൽ നഖമോ മുടിയോ മുറിക്കുന്നതിലൂടെ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. അതുപോലെതന്നെ  സൂര്യാസ്തമയത്തിനു ശേഷം നഖം മുറിക്കുന്നതും ദാരിദ്ര്യം വിളിച്ചുവരുത്തും.  

Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..! 

ഏത് ദിവസമാണ് നഖം മുറിക്കേണ്ടത്? (which day should nails be cut?)

ജ്യോതിഷ പ്രകാരം തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങൾ നഖം മുറിക്കുന്നതിന് അനുയോജ്യമാണെന്നാണ് പറയുന്നത്. ഈ ദിങ്ങളിൽ നഖം മുറിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. ശരിക്കും പറഞ്ഞാൽ നഖം മുറിക്കുന്നതിന് ഏറ്റവും അനുകൂലമായ ദിവസം ഞായറാഴ്ചയാണ്. ഈ ദിവസം നഖം മുറിക്കുന്നതിലൂടെ ദാരിദ്ര്യം പമ്പകടക്കും ഒരിക്കലും ധനത്തിന് കുറവുണ്ടാകില്ല അതുപോലെ ജീവിതത്തിൽ എപ്പോഴും പോസിറ്റിവിറ്റിയുണ്ടാകും എന്നൊക്കെയാണ് പറയുന്നത്.  കൂടാതെ നഖം എപ്പോഴും പകൽ സമയത്ത് മുറിക്കാൻ നോക്കണം അതാണ് നല്ലത്.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News