Shani Dev: ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ തടസം നേരിടുകയാണോ? ശനിയാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യാം

Shani Dev:  നീതിയുടെ ദൈവമാണ് ശനി ദേവന്‍ എന്നാണ് പറയപ്പെടുന്നത്‌. അതായത്, ശനിദേവന്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ കര്‍മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്നു 

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 12:25 PM IST
  • നീതിയുടെ ദൈവമാണ് ശനി ദേവന്‍ എന്നാണ് പറയപ്പെടുന്നത്‌. അതായത്, ശനിദേവന്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ കര്‍മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്നു
Shani Dev: ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ തടസം നേരിടുകയാണോ? ശനിയാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യാം

Saturday Tips: ഹൈന്ദവ വിശ്വാസത്തില്‍ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് ശനിയാഴ്‌ചയെ ശനിദേവന്‍റെ ആരാധനാ ദിനമായി കണക്കാക്കുന്നു. 

നീതിയുടെ ദൈവമാണ് ശനി ദേവന്‍ എന്നാണ് വിശ്വാസം. ശനി ദേവന്‍ ജീവജാലങ്ങള്‍ക്ക് അവരുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നീതി പുലർത്തുകയും ഫലം നല്‍കുകയും ചെയ്യും. വിശ്വാസമനുസരിച്ച്  ശനി ദേവന്‍റെ കോപം ആ വ്യക്തിയുടെ അധപതനത്തിന് വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല.  അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ ശ്രമിക്കുന്നത്. 

Also Read:  Guru Chandal Yog 2023: ഗുരു ചണ്ഡാല യോഗം, അടുത്ത 7 മാസത്തേക്ക് ഈ 5 രാശിക്കാർക്ക് കഠിന സമയം

ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ശനി ദേവന്‍റെ അനുഗ്രഹം ഏറെ അനിവാര്യമാണ്. ശനി ദേവനെ എങ്ങിനെ പ്രീതിപ്പെടുത്താം? എന്താണ് അതിനുള്ള ഉപായങ്ങള്‍?  ജ്യോതിഷം പറയുന്നതനുസരിച്ച് ചില ചെറിയ ഉപായങ്ങള്‍ ചെയ്യുന്നതിലൂടെ ശനി ദേവനെ പ്രീതിപ്പെടുത്താം... അതായത് ശനിയാഴ്ച ഈ ചെറിയ നടപടികള്‍ ചെയ്യുന്നതിലൂടെ ശനി ദേവന്‍റെ പ്രീതി നേടുവാന്‍ സാധിക്കും... 

Also Read:  Home Temple: നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കുക, ലക്ഷ്മീദേവി സമ്പത്തും അനുഗ്രഹവും  സമൃദ്ധമായി വർഷിക്കും!

 

1. കറുത്ത പശുവിനെ പാലിക്കുക 

നിങ്ങളുടെ ജാതകത്തിൽ ശനിയുടെ പ്രഭാവം ഉണ്ട് എങ്കില്‍  അതിന്‍റെ ദോഷഫലങ്ങൾ അകറ്റാൻ ശനിയാഴ്ച കറുത്ത പശുവിനെ പരിപാലിക്കുക. അതായത്, കറുത്ത പശുവിന്  പുല്ലും വെള്ളവും കൊടുക്കുക, തിലകം ചാര്‍ത്തി മധുരമുള്ള എന്തെങ്കിലും നല്‍കുക. ഇങ്ങനെ ചെയ്യുന്നത് ശനി ദേവന്‍റെ അനുഗ്രഹം ലഭിക്കാന്‍ ഉപകരിയ്ക്കും. 

2. കഴുത്തിൽ കറുത്ത നൂൽ ധരിക്കുക

ശനിദേവനെ പ്രീതിപ്പെടുത്താൻ, നിങ്ങളുടെ കൈയുടെ നീളത്തിന്‍റെ 29 മടങ്ങ്‌ നീളമുള്ള കറുത്ത നൂൽ എടുത്ത് ശനിയാഴ്ച കഴുത്തിൽ മാലയായി ധരിക്കുക. കൂടാതെ, എല്ലാ ശനിയാഴ്ചകളിലും സൂര്യോദയത്തിനുമുമ്പ് ആല്‍മരത്തിന്‍റെ ചുവട്ടില്‍ കടുകെണ്ണ വിളക്ക് തെളിയിക്കുക. കൂടാതെ ശുദ്ധമായ പാലും ധൂപവർഗ്ഗവും സമർപ്പിക്കുക. ഇത് ശനി ദേവന്‍റെ കോപം അകറ്റാന്‍ സഹായിയ്ക്കും.  

ശനിയുടെ പ്രഭാവം ഉണ്ടെങ്കില്‍.... അത്ഭുത പ്രതിവിധികൾ

നിങ്ങളുടെ ജാതകത്തില്‍ ശനിയുടെ പ്രഭാവം ഉണ്ടെങ്കില്‍  അതിനെ ലഘൂകരിയ്ക്കാന്‍  800 ഗ്രാം കറുത്ത എള്ള് വെള്ളത്തിൽ കുതിർത്ത് ശനിയാഴ്ച രാവിലെ പൊടിച്ച് ആ പേസ്റ്റ് ശർക്കര ചേർത്ത് 8 ലഡ്ഡൂ ഉണ്ടാക്കുക. അതിനു ശേഷം ആ ലഡ്ഡു ഒരു കറുത്ത കുതിരയ്ക്ക് കൊടുക്കുക. തുടർച്ചയായി 8 ശനിയാഴ്ചകളില്‍  ഇത് ചെയ്യുന്നത് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ സഹായിയ്ക്കുന്നു.  
 
ആല്‍മര ചുവട്ടില്‍ വിളക്ക് തെളിയിക്കുക

ജാതകത്തിൽ ശനിയുടെ പ്രഭാവം ഉള്ള അവസരത്തില്‍ ശനിയാഴ്ച നേരം ഇരുട്ടിയതിന് ശേഷം ആല്‍മര ചുവട്ടില്‍ മധുരമുള്ള വെള്ളം സമര്‍പ്പിക്കുക. ഒപ്പം കടുകെണ്ണ ഒഴിച്ച വിളക്ക് തെളിയിയ്ക്കുക. ഇതിനുശേഷം ആല്‍മരത്തിന് ഏഴ് തവണ പ്രദക്ഷിണം ചെയ്യുക. 

മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക

നിങ്ങൾക്ക് ഭേദമാക്കാനാവാത്ത രോഗങ്ങളുണ്ടെങ്കിൽ, മഹാമൃത്യുഞ്ജയ മന്ത്രം ദിവസവും ജപിക്കുക. ഇതോടൊപ്പം ഒരു ഇരുമ്പ് പാത്രത്തിൽ കടുകെണ്ണ നിറച്ച് അതിൽ ഒരു ചെമ്പ് നാണയം ശനിയാഴ്ച വീടിന്‍റെ ഇരുണ്ട ഭാഗത്ത് ഇടുക. ഇങ്ങനെ ചെയ്താൽ ശനിദോഷത്തിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News