Pradosh Vrat 2021, Puja Vidhi, Vrat Katha: ഇത്തവണ പ്രദോഷ വ്രതം ഇന്നാണ്. മഹാദേവന്റെ പ്രീതി നേടാന് ആചരിക്കുന്ന ശ്രേഷ്ഠ വ്രതമാണ് പ്രദോഷ വ്രതം. ഈ വ്രതം പാലിക്കുന്നവർക്ക് നൂറു പശുക്കളെ ദാനം ചെയ്യുന്നത്ര ഫലം ലഭിക്കുമെന്നാണ് പറയുന്നത്. പ്രദോഷം എല്ലാ മാസവും രണ്ടെണ്ണം ഉണ്ട്. കൃഷ്ണപക്ഷ സമയത്തും ശുക്ലപക്ഷ സമയത്തും നോമ്പ് അനുഷ്ഠിക്കാറുണ്ട്. ഇതിൽ കൃഷ്ണപക്ഷ അതായത് കറുത്തപക്ഷത്തിലെ പ്രദോഷമാണ് പ്രധാനം. ശനിയാഴ്ചവരുന്ന കറുത്തപക്ഷ പ്രദോഷമാണ് ഉത്തമം.
ഫെബ്രുവരി 24 ന് അതായത് ബുധനാഴ്ച, വൈകുന്നേരം 06 മണി 05 മിനിറ്റിന് ഈ നോമ്പ് ആരംഭിക്കും. അത് ഫെബ്രുവരി 25 വൈകുന്നേരം 05.18 വരെ നീണ്ടുനിൽക്കും. പ്രദോഷ വ്രതം (Pradosha Fast) എടുക്കുന്നതിന്റെ രീതി, ഉത്തവണത്തെ ശുഭ സമയം, ഈ നോമ്പിന്റെ പ്രാധാന്യം ഇവ അറിയാം...
Also Read: ഈ മന്ത്രം അർത്ഥം അറിഞ്ഞ് ജപിക്കുന്നത് ഉത്തമം
പ്രദോഷ വ്രതത്തിന്റെ ശുഭമുഹൂർത്തം
പ്രദോഷ വ്രതം (Pradosh Fast 2021 ) എടുക്കേണ്ട തീയതി തീയതി: 24 ഫെബ്രുവരി 2021, ബുധനാഴ്ച
മാഘ ശുക്ല ത്രയോദശി ആരംഭിക്കുന്നന്നത്: 24 ഫെബ്രുവരി 06:05 ന്
മാഘ ശുക്ല ത്രയോദശി അവസാനിക്കുന്നത്: 25 ഫെബ്രുവരി വൈകുന്നേരം 5 മാണി 18 മിനിട്ട് 18 ഫെബ്രുവരി 25 ന് 25 മിനിറ്റ്
പ്രദോഷ വ്രതം ആദ്യം നോറ്റത് ചന്ദ്ര ദേവനാണ്
മതവിശ്വാസമനുസരിച്ച് ആദ്യമായി ഈ വ്രതം നോറ്റത് ചന്ദ്രദേവനാണ്. അതിനുശേഷം അദ്ദേഹം മഹാദേവന്റെ അനുഗ്രഹം നേടുകയും ക്ഷയരോഗത്തിൽ നിന്ന് മുക്തനാകുകയും ചെയ്തു.
പ്രദോഷ വ്രതം ആർക്കൊക്കെ എടുക്കാം
സന്തോഷമോ സൗകര്യങ്ങളോ ആഗ്രഹിക്കുന്ന ആളുകൾക്കും പണം സമ്പാദിക്കാനും ഈ വ്രതം എടുക്കുന്നത് ഉത്തമം. കൂടാതെ ഈ ഉപവാസം ദീർഘായുസിനായും എടുക്കുന്നു. പുരാണമനുസരിച്ച് ഞായറാഴ്ച ത്രയോദശി വരുന്ന ദിനത്തിലാണ് ഈ നോമ്പ് ആരംഭിക്കേണ്ടത്. കുട്ടികളുടെ ഉയർച്ചയ്ക്കായി ഈ നോമ്പ് അനുഷ്ഠിക്കുന്നത് ഉത്തമം. ശനിയാഴ്ച ത്രയോദശി വരുന്ന ദിനം പ്രദോഷ വ്രതം ആരംഭിക്കുന്നത് കുട്ടികൾക്ക് നല്ലതാണ് എന്നാണ് വിശ്വാസം.
കടത്തിൽ നിന്നും മുക്തി നേടുന്നതിന് ഈ വ്രതം അനുഷ്ഠിക്കാറുണ്ട്. തിങ്കളാഴ്ച ദിവസം ത്രയോദശി വരുന്ന ദിവസം മുതൽ ഈ ഉപവാസം നടത്തുന്നതിലൂടെ കടങ്ങളുടെ ഭാരത്തിൽ നിന്നും നിങ്ങൾക്ക് മുക്തിയുണ്ടാകും എന്നാണ് വിശ്വാസം.
Also Read: ദോഷങ്ങൾ മാറാൻ ഗൗരിവിനായക ഗായത്രി മന്ത്രം ചൊല്ലുന്നത് ഉത്തമം
കൂടാതെ ദാരിദ്ര്യദുഃഖ ശമനം, ശത്രുനാശം, സന്താനലബ്ധി, കീര്‍ത്തി, രോഗശാന്തി, ആയുസ്, ഐശ്വര്യം, ക്ഷേമം എന്നിവയെല്ലാം നേടിത്തരുന്ന വ്രതമാണിത്. പ്രഭാത സ്‌നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തണം. ഉപവാസവും പഞ്ചാക്ഷരീ മന്ത്രജപവും നിര്‍ബന്ധം. സ്‌നാന ശേഷം സന്ധ്യയ്ക്കു ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തി കൂവളമാല സമര്‍പ്പിക്കുകയും വേണം. ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചന നടത്തുന്നതും വളരെ ഉത്തമമാണ്.
പ്രദോഷ നോമ്പുകാലത്ത് ഇക്കാര്യങ്ങൾ ചെയ്യരുത്
ഈ ദിവസം കുളിക്കാൻ മറക്കരുത്
കറുത്ത വസ്ത്രം ധരിക്കരുത്
ആഹാരം കഴിക്കരുത്
കോപത്തിലോ വിവാദത്തിലോ അകപ്പെടരുത്
ഈ ദിവസം ബ്രഹ്മചര്യം മുടക്കരുത്.
ഈ ദിവസം മാംസമോ മദ്യമോ കഴിക്കരുത്.
പ്രദോഷ് വ്രതവുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ എന്തൊക്കെയാണ്
ത്രയോദശി തീയതിയിൽ ശിവൻ വളരെ സന്തുഷ്ടനാണെന്നും വൈകുന്നേരം കൈലാസ പർവതത്തിൽ നൃത്തം ചെയ്യുന്നുവെന്നും വിശ്വസിക്കുന്നു. പ്രദോഷസന്ധ്യാ നേരത്ത് കൈലാസത്തില്‍ മഹാദേവന്‍ പാർവ്വതി ദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടുമെന്നും ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കും. ബ്രഹ്മാവ് താളം പിടിക്കും. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതും. മഹാലക്ഷ്മി ഗീതം ആലപിക്കും. മഹാവിഷ്ണു മൃദംഗം വായിക്കും. നന്ദിയും ഭൃംഗിയും നടനം ചെയ്യും. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. അതായത് പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ടാകുമെന്ന് സാരം.
Also Read: Offerings- വഴിപാടുകളും ഗുണങ്ങളും
എന്താണ് ബുധ പ്രദോഷ വ്രതത്തിന്റെ കഥ?
ഭാര്യയെ വിളിക്കാൻ ഭർത്താവ് ഭാര്യയുടെ വീട്ടിൽ എത്തി. അവിടെ ഭാര്യവീട്ടുകാർ മകളെയും മരുമകനേയും ബുധനാഴ്ച തങ്ങളുടെ വീട്ടിൽ നിന്നും പോകരുതെന്ന് നിർബന്ധിച്ചു. എന്നാൽ ഭർത്താവ് വിസമ്മതിക്കുകയും അതേ ദിവസം തന്നെ ഭാര്യയോടൊപ്പം വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തു. വഴിയിൽ വച്ച് ഭാര്യക്ക് ദാഹം തോന്നുകയും തുടർന്ന് ഭാര്യയെ അവിടെ നിർത്തിയിട്ട് ഭർത്താവ് വെള്ളം കൊണ്ടുവരാൻ പോയി. എന്നാൽ തിരിച്ചെത്തിയ ഭർത്താവ് കണ്ടത് തന്റെ ഭാര്യ മറ്റൊരാളുമായി ചിരിക്കുന്നതും അയാളിൽ നിന്നും വെള്ളം വാങ്ങി കുടിക്കുന്നതുമാണ്. ഇതുകണ്ട ഭർത്താവിന് ഭയങ്കര ദേഷ്യം വന്നു. അയാൾ അടുത്ത് ചെന്ന് നോക്കിയപ്പോൾ ആണ് മനസിലാകുന്നത് അത് തന്റെ തന്നെ രൂപമായിരുന്നുവെന്ന്.
ഇവർ രണ്ടുപേരിൽ ആരാണ് ശരിയായിട്ടുള്ള തന്റെ ഭർത്താവ് എന്ന് തിരിച്ചറിയാൻ ഭാര്യയ്ക്കും കഴിഞ്ഞില്ല. ഒടുവിൽ ഭർത്താവ് മഹാദേവനോട് പ്രാർത്ഥിക്കുകയും ഭാര്യ വീട്ടുകാർ [പറഞ്ഞത് കേൾക്കാത്തത് വലിയ തെറ്റായിപ്പോയിയെന്നും ഞങ്ങൾ സുരക്ഷിതമായി വീട്ടിലെത്തിയാൽ ബുധനാഴ്ച ത്രയോദശിയിൽ പ്രദോഷവ്രതം ഉപവസിക്കുമെന്ന് പ്രാർത്ഥിക്കുകയും ചെയ്തുവെന്നുമാണ് കഥ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക