രാമ ഏകാദശിക്ക് ഹിന്ദു പാരമ്പര്യത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്. ഹിന്ദു കലണ്ടറിലെ കൃഷ്ണപക്ഷ സമയത്ത് കാർത്തിക മാസത്തിലെ പതിനൊന്നാം ദിവസത്തിലാണ് രാമ ഏകാദശി ആചരിക്കുന്നത്. രംഭ ഏകാദശി, കാർത്തിക് കൃഷ്ണ ഏകാദശി എന്നിവയുൾപ്പെടെ വിവിധ പേരുകളിൽ പരാമർശിക്കപ്പെടുന്നു.
സാധാരണയായി ദീപാവലിക്ക് നാല് ദിവസം മുമ്പാണ് രാമ ഏകാദശി വരുന്നത്. മഹാവിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന രാമ ഏകാദശി ഏറ്റവും പ്രധാനപ്പെട്ട ഏകാദശി വ്രതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഉപവസിച്ച് പ്രാർഥിക്കുന്നത് പാപങ്ങൾക്ക് പ്രായശ്ചിത്തം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
രാമ ഏകാദശി 2023 തീയതി: 2023-ൽ നവംബർ ഒമ്പത് വ്യാഴാഴ്ചയാണ് രാമ ഏകാദശി ആഘോഷിക്കുന്നത്.
2023 രാമ ഏകാദശിയുടെ പാരായണ സമയം: ദൃക് പഞ്ചാംഗ് പ്രകാരം, 2023 ലെ രാമ ഏകാദശിയുടെ ശുഭകരമായ സമയങ്ങൾ
രാമ ഏകാദശി 2023 തിഥി: 2023 ഒക്ടോബർ ഒമ്പത് വ്യാഴാഴ്ച
രാമ ഏകാദശി 2023 തിഥി ആരംഭം: നവംബർ എട്ട് രാവിലെ 08:23
രാമ ഏകാദശി 2023 തിഥി അവസാനം: നവംബർ ഒമ്പത് രാവിലെ 10:41
രാമ ഏകാദശി പൂജാ ചടങ്ങുകൾ
കുളിച്ച് ദേഹശുദ്ധി വരുത്തി പുതു വസ്ത്രങ്ങൾ ധരിച്ചാണ് ഭക്തർ രാമ ഏകാദശി ആരംഭിക്കുന്നത്. ഭക്തർ ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നു. മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹങ്ങൾ സ്ഥാപിച്ച് വിളക്ക് കൊളുത്തി മധുരപലഹാരങ്ങൾ, പുഷ്പങ്ങൾ, എന്നിവ സമർപ്പിക്കുന്നു. പൂജയ്ക്ക് അത്യന്താപേക്ഷിതമായ പഞ്ചാമൃതവും തുളസിയും മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കുന്നതിനായി സമർപ്പിക്കുന്നു.
വൈകുന്നേരം വിഷ്ണു സഹസ്ത്രനാമവും ശ്രീ ഹരി സ്തോത്രവും പാരായണം ചെയ്യുന്നു. വിഷ്ണുവിന് പ്രത്യേക പ്രസാദവും അർപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ ആരതിയും ആലപിക്കുന്നു. ഉരുളക്കിഴങ്ങ്, പാൽ ഉത്പന്നങ്ങൾ, പഴങ്ങൾ എന്നിവ അടങ്ങിയ സായാഹ്ന ഭക്ഷണം കഴിക്കാം. ഉപവാസം അനുഷ്ഠിച്ചവർക്ക് വൈകുന്നേരത്തെ ആരതിക്ക് ശേഷം നോമ്പ് തുറക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരുമായി പ്രസാദം പങ്കിടുകയും ചെയ്യാം. ഭക്തർ ഈ ദിവസം ക്ഷേത്രം സന്ദർശിച്ച് മഹാവിഷ്ണുവിന്റെയും ശ്രീകൃഷ്ണന്റെയും അനുഗ്രഹം തേടുന്നു.
രാമ ഏകാദശി പ്രാധാന്യം
ഹിന്ദു മതഗ്രന്ഥങ്ങൾ അനുസരിച്ച്, രാമ ഏകാദശി വ്രതം ആചരിക്കുന്നത് കഴിഞ്ഞതും നിലവിലുള്ളതുമായ പാപങ്ങളിൽ നിന്ന് (കർമ്മങ്ങൾ) സ്വയം ശുദ്ധീകരിക്കുന്നതിലൂടെ മോക്ഷം നേടാൻ ഭക്തരെ പ്രാപ്തരാക്കുന്നു. രാമ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ഭഗവാൻ ശ്രീ ഹരിയുടെ വൈകുണ്ഠധാമത്തിൽ എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു രാമ ഏകാദശി വ്രതം നൂറ് രാജസൂയ യാഗങ്ങൾ അല്ലെങ്കിൽ ആയിരം അശ്വമേധ യാഗങ്ങൾ നടത്തുന്നതിന് തുല്യമാണെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിനെ ഭക്തിപൂർവ്വം ആരാധിക്കുന്ന ഭക്തർക്ക് ഐശ്വര്യവും ആരോഗ്യവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.