Rashi Parivartan in September 2023: ബുധനും ശുക്രനും സെപ്റ്റംബറിൽ നേർരേഖയിലേക്ക്, 4 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ!

September Horoscope 2023: സെപ്റ്റംബർ മാസത്തിൽ 5 വലിയ ഗ്രഹങ്ങൾ സംക്രമിക്കും. ഈ സംക്രമം മൂലം 4 രാശിക്കാർക്ക് വളരെയധികം ഗുണം ലഭിക്കും.

Written by - Ajitha Kumari | Last Updated : Aug 31, 2023, 08:13 AM IST
  • സെപ്റ്റംബർ മാസത്തിൽ 5 വലിയ ഗ്രഹങ്ങൾ സംക്രമിക്കും
  • ആഗസ്റ്റ് മാസത്തിലെ പോലെ സെപ്റ്റംബറിലും നിരവധി വലിയ ഗ്രഹങ്ങളുടെ സംക്രമണം സംഭവിക്കാൻ പോകുകയാണ്
  • ഇതിലൂടെ ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം ലഭിക്കാൻ സാധ്യതയുണ്ട്
Rashi Parivartan in September 2023: ബുധനും ശുക്രനും സെപ്റ്റംബറിൽ നേർരേഖയിലേക്ക്, 4 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ!

Rashi Parivartan in September 2023: ആഗസ്റ്റ് മാസത്തിലെ പോലെ സെപ്റ്റംബറിലും നിരവധി വലിയ ഗ്രഹങ്ങളുടെ സംക്രമണം സംഭവിക്കാൻ പോകുകയാണ്. അടുത്ത മാസം സൂര്യൻ, ചൊവ്വ, ബുധൻ, ശുക്രൻ, ശനി തുടങ്ങിയ ശക്തിയുള്ള ഗ്രഹങ്ങൾ രാശി മാറും. സെപ്തംബർ ആദ്യം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും സമ്പത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായ ശുക്രനും നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അതിന്റെ ഫലം 12 രാശികളിലും വ്യത്യസ്തമായിരിക്കും എങ്കിലും ഈ 4 രാശിക്കാർക്ക് ഈ സംക്രമണം അവരുടെ ഭാഗ്യത്തെ തെളിയിക്കും. ഇതിലൂടെ ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. വസ്തുവോ വാഹനമോ വാങ്ങാൻ യോഗം.  എന്തായാലും ഭാഗ്യം തെളിയുന്ന ആ 4 രാശികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

Also Read:

തുലാം (Libra):  ശുക്ര സംക്രമത്തിലൂടെ സ്വകാര്യ അല്ലെങ്കിൽ സർക്കാർ ജോലികൾ ചെയ്യുന്ന ജീവനക്കാർക്ക് ഇൻക്രിമെന്റോടെ പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സ് നടത്തുന്ന വ്യവസായികൾക്ക് പുതിയ ഓർഡറുകൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കാം. സെപ്റ്റംബറിൽ നിങ്ങൾക്ക് ഒരു പുതിയ ജോലി ആരംഭിക്കാൻ കഴിയും. അതിൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും. വീട് മാറുന്നതിനെക്കുറിച്ചും ആലോചിക്കാം.

വൃശ്ചികം (Scorpio):  ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. കോടതിയിൽ നടക്കുന്ന കേസുകൾ നിങ്ങൾക്ക് അനുകൂല വിധിയുണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയ സാധ്യതയുണ്ട്. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ സെപ്റ്റംബറിൽ പൂർത്തിയാക്കാൻ കഴിയും. ധനനേട്ടം ഉണ്ടാകും. കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള സാധ്യതയുണ്ട്.

Also Read:

ഇടവം (Taurus):  ബുധന്റെ സ്ഥാനം നിങ്ങളുടെ ജാതകത്തിൽ അനുകൂലമായിരിക്കും. ഇതുമൂലം ദേവീദേവന്മാരുടെ അനുഗ്രഹം കുടുംബത്തിൽ പെയ്തിറങ്ങും. സെപ്റ്റംബറിൽ നിങ്ങൾക്ക് നല്ല വാർത്തകൾ കേൾക്കാൻ കഴിയും. ധനേട്ടം ഉണ്ടാകും. കുടുംബത്തിൽ നിന്ന് പൂർവ്വിക സ്വത്ത് ലഭിക്കും. നിരവധി പുതിയ ഭൗതിക സൗകര്യങ്ങൾ വീട്ടിൽ വരും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ യോഗം.

മിഥുനം (Gemini):  ശുക്രന്റെ സ്വാധീനത്താൽ സെപ്റ്റംബറിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. മറ്റുള്ളവരെ സ്വാധീനിക്കാൻ നിങ്ങൾക്ക് കഴിയും. മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ പല പ്രോജക്‌ടുകളും മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പെട്ടെന്ന് കടം കൊടുത്ത പണം തിരികെ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. പുതിയ വിജയങ്ങൾ കൈവരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News