ജ്യോതിഷത്തിൽ ശനി വളരെ വലിയ സ്ഥാനം തന്നെയുണ്ട്. ഒരു രാശിയിൽ ശനി രണ്ടര വര്ഷം വരെ സഞ്ചരിക്കാറുണ്ട്. നിലവിൽ കുംഭ രാശിയിലാണ് ശനിയുടെ സഞ്ചാരം. ഏപ്രിൽ 29 നാണ് ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചത്. ഏകദേശം 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചിരിക്കുന്നത്. ഇത് മറ്റ് രാശിക്കാരുടെ ജീവിതത്തിലും കാര്യമായി ബാധിക്കും. ജ്യോതിഷം അനുസരിച്ച് ശനിയുടെ തിരിവുള്ള സ്ഥാനത്തിനാണ് ഏറ്റവും പ്രാധാന്യമുള്ളത്. ഈ സമയത്ത് ശനി പുറകോട്ട് സഞ്ചരിക്കും.
ജൂൺ 5 നാണ് ഇത് ആരംഭിക്കുന്നത്, ഒക്ടോബർ 23 വരെ ഇത് തുടരുകയും ചെയ്യും. 141 ദിവസങ്ങൾ ശനി പുറകോട് സഞ്ചരിക്കും. ഇത് 4 രാശിക്കാരുടെ ജീവിതത്തിൽ പ്രശ്‍നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്തർ അഭിപ്രയപ്പെടുന്നത്. എന്നാൽ ഇതിൽ ഭയപ്പെടേണ്ട കാര്യമില്ല, പകരം ജാഗ്രത പാലിക്കുകയും, ആവശ്യമായ പൂജയും പ്രാർഥനകളും നടത്തുകയും വേണം.
ALSO READ: Shanidev: 2024 വരെ ഈ രാശിക്കാർക്ക് അടിപൊളി സമയം, ശനിദേവന്റെ കൃപയാൽ ധനലാഭത്തിന് യോഗം
മേടം : മേടം രാശിയിൽ ജനിച്ചവർക്ക് ഈ സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടതായി വന്നേക്കും. സ്റ്റോക്ക് മാർക്കറ്റിലും മറ്റും പണം നിക്ഷേപിക്കുന്നതിന് വിദഗ്ദ്ധരുടെ അഭിപ്രയം തേടാൻ മറക്കരുത്. കൂടാതെ ശനിയുടെ രാശിമാറ്റം നിങ്ങളുടെ വിവിവാഹ ജീവിതത്തെയും ബാധിച്ചേക്കും. വീട്ടിൽ നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
കർക്കിടകം : കർക്കിടകം രാശിയിൽ ജനിച്ചവർക്ക് ഈ സമയത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ സാമ്പത്തികമായും ഇവർക്ക് നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകും. ഈ സമയത്ത് ഏതെങ്കിലും പുതിയ ബിസിനെസ്സ് തുടങ്ങാനോ, അല്ലെങ്കിൽ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനോ ഉദ്ദേശിക്കുന്നണ്ടെങ്കിൽ അത് മാറ്റിവെക്കുന്നതാണ് നല്ലത്.
കുംഭം : ശനിദേവന്റെ സ്വന്തം രാശിയാണ് കുംഭം. ഈ രാശിയിൽ ജനിച്ചവർക്ക് ഈ സമയത്ത് ശനിദേവന്റെ പ്രഭാവം മൂലം ബിസിനെസ്സിൽ നിരവധി നഷ്ടങ്ങൾ ഉണ്ടാകും. പ്രവർത്തനമേഖലയിലും നിരവധി തടസങ്ങൾ നേരിടും. സംസാരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കാനും ശ്രമിക്കണം.
മകരം : മകര രാശിക്കാർക്ക് സുഹൃത്തുക്കളും ബന്ധുക്കളുമായി പ്രശ്‍നങ്ങൾ ഉണ്ടകാൻ സാധ്യത കൂടുതലാണ്. നിലവിൽ ഉള്ള തർക്കങ്ങൾ കൂടുതൽ വഷളാവുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിലും വളരെയധികം ശ്രദ്ധ വേണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.