Shukra Mahadasha: ശുക്രന്റെ മഹാദശ ഇവർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!

Shukra Mahadasha 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ എങ്ങനെയാണോ രാശി മാറുന്നത് അതുപോലെതന്നെ ഓരോ വ്യക്തിയുടെയും  ജീവിതത്തിൽ മഹാദശയും ഉണ്ടാകും.  ശുക്രന്റെ മഹാദശ 20 വർഷം നീണ്ടു നിൽക്കും.  

Written by - Ajitha Kumari | Last Updated : Mar 8, 2023, 01:50 PM IST
  • ശുക്രന്റെ മഹാദശ 20 വർഷം നീണ്ടു നിൽക്കും
  • ജ്യോതിഷത്തിൽ ശുക്രനെ സമ്പത്ത്, സ്നേഹം, സൗന്ദര്യം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്
  • ജ്യോതിഷമനുസരിച്ച് ശുക്രന്റെ മഹാദശ കൂടുതൽ സമയം നീണ്ടുനിൽക്കും
Shukra Mahadasha: ശുക്രന്റെ മഹാദശ ഇവർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!

Venus Mahadasha: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്ത്, സ്നേഹം, സൗന്ദര്യം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  ജാതകത്തിൽ ശുക്രന്റെ സ്ഥാനം ശുഭമാണെങ്കിൽ ആ വ്യക്തി വലിയ ധനവാനായിരിക്കും.  അവർ ആഡംബര ജീവിതം നയിക്കുന്നവർ ആയിരിക്കും.  ഇവരുടെ ജീവിതത്തിൽ വളരെയധികം സ്നേഹം ലഭിക്കും. ഇവരുടെ വ്യക്തിത്വത്തിൽ അതിശയകരമായ ആകർഷണം ഉണ്ടാകും. മറിച്ച് ശുക്രൻ ശുഭ സ്ഥാനത്ത് അല്ലെങ്കിൽ അവരുടെ ജീവിതം ബുദ്ധിമുട്ടുകൾ ഏറിയതാകും മാത്രമല്ല ഇവർക്ക് ധാരാളം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടിയും വരും.    

Also Read:  Hans-Malavya Rajyog: രണ്ട് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് വൻ ധനലാഭം ഒപ്പം പേരും പ്രശസ്തിയും! 

ജ്യോതിഷമനുസരിച്ച് ശുക്രന്റെ മഹാദശ കൂടുതൽ സമയം നീണ്ടുനിൽക്കും.  ശുക്രന്റെ മഹാദശ 20 വർഷം നീണ്ടുനിൽക്കും. ശുക്രൻ ജാതകത്തിൽ ഉച്ച സ്ഥാനത്ത് ആണെങ്കിൽ വൻ ആനുകൂല്യങ്ങൾ ലഭിക്കും.  എന്നാൽ അങ്ങനെ അല്ലെങ്കിൽ വലിയ പ്രതിസന്ധികളും നേരിടേണ്ടി വരും.  ശുക്രൻ ഉച്ചസ്ഥാനത്ത് ആകുമ്പോൾ ഉണ്ടാകുന്ന ശുക്ര മഹാദശ ജാതകനെ സമ്പന്നനാകും.  മാത്രമല്ല ജാതകന് ജീവിതത്തിൽ എല്ലാ സന്തോഷവും ആഡംബരവും നൽകും. 

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 

അതേസമയം ശുക്രൻ നീച സ്ഥാനത്ത് ആണെങ്കിൽ ജാതകന് ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.  ജാതകന് ഈ സമയം ശാരീരിക മാനസിക സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വരും.  ഉയർച്ച താഴ്ചകൾ നിറഞ്ഞതാണ് ജീവിതം.   പുരുഷന്മാരായ ജാതകർക്ക് വൃക്കയോ നേത്ര പ്രശ്നങ്ങളോ വന്നുചേരാം.   അതുപോലെ സ്ത്രീകൾക്ക് ഈ സമയം ഗർഭം അലസാൻ സാധ്യതയുണ്ട്. 

ശുക്ര ദോഷം ഒഴിവാക്കാനുള്ള നടപടികൾ (Measures to get rid of the horoscope of Venus defect)

- വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കുക. 

- ദിനവും കുറഞ്ഞത് ശുക്രന്റെ ബീജമന്ത്രം ചൊല്ലുക. 

- വെള്ളിയാഴ്ച പാവപ്പെട്ടവർക്ക് അല്ലെങ്കിൽ ബ്രാഹ്മണർക്ക് പാൽ, തൈര്, നെയ്യ്, കർപ്പൂരം എന്നിവ ദാനമായി നൽകുക.  

- എല്ലാ വെള്ളിയാഴ്ചയും ഉറുമ്പുകൾക്ക് മാവും പഞ്ചസാരയും നൽകുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതു വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News