കന്നിമാസത്തിലെ പൗർണമി വ്രതം സാമ്പത്തിക ഉന്നതിയ്ക്ക് നന്ന്

ഓരോ മാസത്തിലേയും പൗർണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്.   

Written by - Ajitha Kumari | Last Updated : Oct 1, 2020, 07:45 AM IST
  • കന്നിമാസത്തിലെ പൗർണമി ദിവസം വീടുകളിൽ ദീപം തെളിയിച്ച ശേഷം ദേവീ പ്രീതികരമായ നാമങ്ങൾ ജപിക്കുന്നത് ദേവി കടാക്ഷത്തിനും ഐശ്വര്യ വർധനവിനും വളരെ നല്ലതാണ്.
  • ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്. ദേവിയെ ഭജിക്കാൻ ഏറ്റവും നല്ലമാർഗം ലളിതാ സഹസ്രനാമ ജപമാണ്.
കന്നിമാസത്തിലെ പൗർണമി വ്രതം സാമ്പത്തിക ഉന്നതിയ്ക്ക് നന്ന്

കന്നിമാസത്തിലെ പൗർണമി വ്രതം അനുഷ്ഠിക്കുന്നത് സാമ്പത്തിക ഉന്നതിയ്ക്ക് നല്ലതാണ്.  ഇപ്രാവശ്യം ഒക്ടോബർ ഒന്നായ ഇന്നാണ് കന്നിമാസത്തിലെ പൗർണമി. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ സാമ്പത്തിക വർധനവ് ഉണ്ടാകും എന്നാണ് വിശ്വാസം.  

ഓരോ മാസത്തിലേയും പൗർണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്.  കന്നിമാസത്തിലെ പൗർണമി ദിവസം വീടുകളിൽ ദീപം തെളിയിച്ച ശേഷം ദേവീ പ്രീതികരമായ നാമങ്ങൾ ജപിക്കുന്നത് ദേവി കടാക്ഷത്തിനും ഐശ്വര്യ വർധനവിനും വളരെ നല്ലതാണ്.  

Also read: ഉറങ്ങും മുൻപ് ഈ മന്ത്രം ചൊല്ലിയിട്ട് കിടക്കൂ...  

ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്.  ദേവിയെ ഭജിക്കാൻ ഏറ്റവും നല്ലമാർഗം ലളിതാ സഹസ്രനാമ ജപമാണ്.  അതിരാവിലെ കുളികഴിഞ്ഞ് വിളക്ക് കൊളുത്തി ഗായത്രിമന്ത്രവും ദേവീ സ്തുതികളും ജപിക്കുക.  അതിനു ശേഷം മാത്രമേ വെള്ളം പോലും കുടിക്കാൻ പാടുള്ളൂ.    

അതുപോലെ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി ദേവി നാമങ്ങൾ ജപിക്കുക. ഈ വ്രതം എടുക്കുമ്പോൾ ദീർഘ സുമംഗലി മന്ത്രം ചൊല്ലുന്നതും വളരെ ഉത്തമമാണ്. മന്ത്രം ചുവടെ ചേർക്കുന്നു;

ലളിതേ സുഭഗേ ദേവി 

സുഖസൗഭാഗ്യദായിനി 

അനന്തം ദേഹി സൗഭാഗ്യം 

മഹ്യം തുഭ്യം നമോനമ:

Trending News