Vastu Tips: പുതിയ വീട്ടിലേക്ക് മാറുന്നതിന് മുൻപ് ഇക്കാര്യങ്ങൾ മറക്കാതിരിക്കുക; ഇല്ലെങ്കിൽ കുടുംബത്തിന് കഷ്ടകാലം

Vastu Tips For New Home: പുതിയ വീട്ടിലേക്ക് മാറുകയാണെങ്കിലും വാടക വീട്ടിലേക്ക് മാറുകയാണെങ്കിലും വാസ്തുശാസ്ത്ര പ്രകാരം, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾ അവ​ഗണിക്കുന്നത് വിവിധ പ്രശ്നങ്ങളിലേക്ക് നയിക്കും.

Written by - Zee Malayalam News Desk | Last Updated : May 15, 2024, 11:19 AM IST
  • പുതിയ വീട്ടിലേക്ക് മാറുന്നതിന് മുൻപ് ജാതകത്തിലെ ​ഗ്രഹനിലകളെക്കുറിച്ച് അറിഞ്ഞിരിക്കണം
  • ശനി, രാഹു, കേതു എന്നിവയുടെ സമയത്ത് പുതിയ വീട് വാങ്ങുകയോ താമസം മാറുകയോ ചെയ്യരുത്
Vastu Tips: പുതിയ വീട്ടിലേക്ക് മാറുന്നതിന് മുൻപ് ഇക്കാര്യങ്ങൾ മറക്കാതിരിക്കുക; ഇല്ലെങ്കിൽ കുടുംബത്തിന് കഷ്ടകാലം

സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. എന്നാൽ, ചിലർക്ക് വാടക വീട്ടിൽ താമസിക്കേണ്ടി വരും. എന്നാൽ, പുതിയ വീട്ടിലേക്ക് മാറുകയാണെങ്കിലും വാടക വീട്ടിലേക്ക് മാറുകയാണെങ്കിലും വാസ്തുശാസ്ത്ര പ്രകാരം, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾ അവ​ഗണിക്കുന്നത് വിവിധ പ്രശ്നങ്ങളിലേക്ക് നയിക്കും.

വാസ്തുശാസ്ത്ര പ്രകാരം, പുതിയ വീട്ടിലേക്കോ വാടക വീട്ടിലേക്കോ മാറുന്നതിന് മുൻപ് അഞ്ച് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇതിനെക്കുറിച്ച് വിശദമായി അറിയാം. ഇക്കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പുതിയ വീട്ടിലേക്ക് മാറുന്നതിന് മുൻപ് ജാതകത്തിലെ ​ഗ്രഹനിലകളെക്കുറിച്ച് അറിഞ്ഞിരിക്കണം. ശനി, രാഹു, കേതു എന്നിവയുടെ സമയത്ത് പുതിയ വീട് വാങ്ങുകയോ താമസം മാറുകയോ ചെയ്യരുത്.

ALSO READ: ആഴ്ചയിലെ ഈ രണ്ട് ദിവസങ്ങളിൽ ചൂല് വാങ്ങരുത്; കൊടിയ ദാരിദ്ര്യം ഫലം, സമ്പന്നനും ദരിദ്രനാകും

ജ്യോതിഷ പ്രകാരം, ഏതെങ്കിലും ഭവനനത്തിൽ ഒന്നിലധികം ​ഗ്രഹങ്ങൾ ചേരുന്നത് അശുഭകരമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ പുതിയ വസ്തു വാങ്ങുന്നത് ഒഴിവാക്കണം. സൂര്യൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ എന്നിവ ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ സംക്രമിക്കുകയാണെങ്കിൽ പുതിയ വീട്ടിലേക്ക് മാറരുത്. ഇപ്രകാരം, സംഭവിച്ചാൽ നിർഭാ​ഗ്യം വിട്ടുപോകില്ല.

പുതിയ വീട്ടിലേക്ക് മാറുന്നതിന് മുൻപ് അതിന്റെ പ്രധാന വാതിലിന്റെ ദിശ മനസ്സിലാക്കുക. പ്രധാന വാതിൽ കിഴക്കോട്ടോ വടക്കോട്ടോ ആണെങ്കിൽ അത് നിങ്ങൾക്ക് ​ഗുണം ചെയ്യും. പുതിയതോ വാടകയ്ക്ക് എടുത്തതോ ആയ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മുഹൂർത്തം നോക്കുക. ശുഭ മുഹൂർത്തത്തിൽ അല്ല പ്രവേശിക്കുന്നതെങ്കിൽ വ്യക്തിയുടെയും കുടുംബാം​ഗങ്ങളുടെയും പുരോ​ഗതിയിൽ തടസമുണ്ടാകും.

ALSO READ: മോഹിനി ഏകാദശിയിൽ ഇക്കാര്യങ്ങൾ ചെയ്യൂ; മഹാവിഷ്ണുവിന്റെ അനു​ഗ്രഹത്താൽ ലഭിക്കും സമ്പത്തും സമൃദ്ധിയും

വീട്ടിലേക്ക് പ്രവേശിക്കുന്നത് ശുഭമുഹൂർത്തത്തിൽ അല്ലെങ്കിൽ സാമ്പത്തിക നഷ്ടവും മാനസിക സമ്മർദ്ദവും ഉണ്ടാകും. വീടിന്റെ വാസ്തുശാസ്ത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. എല്ലാ കാര്യങ്ങളും വാസ്തുശാസ്ത്ര പ്രകാരം ആണോ ഒരുക്കിയിരിക്കുന്നതെന്ന് ശ്രദ്ധിക്കുക. ഇതിനായി വാസ്തുവിദ​ഗ്ധരുടെ ഉപദേശം സ്വീകരിക്കാം.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News