Vastu Tips: വീടുവയ്ക്കുന്നതിന് ഭൂമി മുതൽ ശ്രദ്ധിക്കണം; ദർശനം ഈ ഭാ​ഗത്തായാൽ സമ്പത്തും അഭിവൃദ്ധിയും

Vastu Tips For Wealth And Money: മഹാദിക്കുകളായ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിശകളിൽ ഓരോ ദിശയിലേക്കും ഓരോ ഫലമാണ് ലഭിക്കുന്നതെന്ന് വാസ്തുശാസ്ത്ര വിദ​ഗ്ധർ പറയുന്നു. നാല് ദിക്കുകളിലേക്കുമുള്ള ദർശനത്തിന് നാല് തരത്തിലുള്ള ഫലമാണ് ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 12:54 PM IST
  • തെക്ക് ദിശയിലേക്ക് ദർശനം വരുന്നത് ദോഷമാണെന്ന് ചിലർ പറഞ്ഞുകേൾക്കാറുണ്ട്
  • എന്നാൽ, അത് പൂർണമായും ശരിയല്ല
  • നാല് ദർശനങ്ങളും ധർമ്മാർത്ഥകാമമോക്ഷം ആണ് നൽകുന്നത്
  • കിഴക്ക് ദർശനം ധർമ്മത്തെയും വടക്ക് ദർശനം അർത്ഥത്തെയും പടിഞ്ഞാറ് ദർശനം കാമത്തെയും തെക്ക് ദർശനം മോക്ഷത്തെയും സൂചിപ്പിക്കുന്നുവെന്ന് ആചാര്യന്മാർ പറയുന്നു
Vastu Tips: വീടുവയ്ക്കുന്നതിന് ഭൂമി മുതൽ ശ്രദ്ധിക്കണം; ദർശനം ഈ ഭാ​ഗത്തായാൽ സമ്പത്തും അഭിവൃദ്ധിയും

വീട് വയ്ക്കുന്നതിന് ഭൂമി തിരഞ്ഞെടുക്കുമ്പോൾ മുതലുള്ള കാര്യങ്ങളിൽ വാസ്തുശാസ്ത്രത്തിൽ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഗൃഹത്തിന്റെ ദർശനത്തിനാണ് വാസ്തുശാസ്ത്രത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. മഹാദിക്കുകളായ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിശകളിൽ ഓരോ ദിശയിലേക്കും ഓരോ ഫലമാണ് ലഭിക്കുന്നതെന്ന് വാസ്തുശാസ്ത്ര വിദ​ഗ്ധർ പറയുന്നു.

നാല് ദിക്കുകളിലേക്കുമുള്ള ദർശനത്തിന് നാല് തരത്തിലുള്ള ഫലമാണ് ലഭിക്കുന്നത്. തെക്ക് ദിശയിലേക്ക് ദർശനം വരുന്നത് ദോഷമാണെന്ന് ചിലർ പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ, അത് പൂർണമായും ശരിയല്ല. നാല് ദർശനങ്ങളും ധർമ്മാർത്ഥകാമമോക്ഷം ആണ് നൽകുന്നത്. കിഴക്ക് ദർശനം ധർമ്മത്തെയും വടക്ക് ദർശനം അർത്ഥത്തെയും പടിഞ്ഞാറ് ദർശനം കാമത്തെയും തെക്ക് ദർശനം മോക്ഷത്തെയും സൂചിപ്പിക്കുന്നുവെന്ന് ആചാര്യന്മാർ പറയുന്നു.

വീടിന്റെ ദർശനം കിഴക്ക് ദിശയിലേക്ക് വച്ചാൽ എല്ലാവിധ ജീവിത സമൃദ്ധിയോടും കൂടി ധർമ്മിഷ്ഠനായി ജീവിക്കാൻ സാധിക്കും. അതുകൊണ്ടാണ് പണ്ട് എല്ലാവരും കിഴക്ക് ദിശയിലേക്കുള്ള ദർശനത്തിന് പ്രാധാന്യം നൽകി വീടുകൾ നിർമിച്ച് വന്നത്. ആധുനിക കാലത്ത് ആളുകൾ സാമ്പത്തികപരമായ ഉയർച്ച ആഗ്രഹിക്കുന്നതിനാൽ വടക്ക് ദർശനമായാണ് വീടുകൾ വയ്ക്കാൻ ആ​ഗ്രഹിക്കുന്നത്. വടക്ക് ദർശനമായി വീട് പണിയുന്നത് സാമ്പത്തിക ഉന്നമനം നൽകും. 

ALSO READ: Karkidaka Vavu Bali 2023: പിതൃസ്മരണയില്‍ കര്‍ക്കടക വാവുബലി; ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് വൻ ഭക്തജനത്തിരക്ക്

പടിഞ്ഞാറ് ദർശനമായി ഭവനം നിർമിക്കുന്നത് ഭൗതിക സൗകര്യങ്ങൾ, പുരോഗതി എന്നിവ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ആത്മീയ ഉന്നതിയാണ് തെക്ക് ദർശനത്തിന്റെ ഫലമായി ലഭിക്കുന്നത്. ആത്മീയമായി ഉന്നതി നേടുന്നതിന് തെക്ക് ദർശനമായുള്ള വീട് ​ഗുണം ചെയ്യും. വീട് വയ്ക്കാനുദ്ദേശിക്കുന്ന ഭൂമിയും വാസ്തുവിൽ പ്രധാനമാണ്.

കിഴക്ക് സൂര്യോദയം ഭൂമിയുടെ കോണിൽ നിന്നാകരുത്. സൂര്യന്റെ ചരിവ് വസ്തുവിൽ നിന്ന് 15 ഡിഗ്രിവരെ ആകാം. വീട് വയ്ക്കുവാനുള്ള ഭൂമി ദീർഘചതുരമായോ സമചതുരമായോ ക്രമപ്പെടുത്തണം. വസ്തുവിനോട് ചേർന്ന് പൊതുവഴിയോ റോഡോ ഉണ്ടെങ്കിൽ അതിന് അഭിമുഖമായി വീട് വയ്ക്കാം. ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവയ്ക്ക് അടുത്തായി വീട് പണിയരുത്.

വീട് വയ്ക്കുവാനുള്ള ഭൂമി തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ആ വസ്തുവിൽ ഭൂമിപൂജ ചെയ്യുന്നത് ഉത്തമമാണ്. ഭൂമി പൂജ ചെയ്യുന്നത് കൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദോഷങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. പുതിയ ഊർജ്ജം ലഭിക്കും. പ്രസ്തുത ഭൂമിയിൽ നിൽക്കുന്ന മരങ്ങളോടും അതിൽ വസിക്കുന്ന ജീവജാലങ്ങളോടും പ്രകൃതിയോടും അനുവാദം വാങ്ങുന്നതായും ഭൂമി പൂജാ സങ്കൽപ്പത്തെ വിശ്വസിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News