Basant Panchami 2024: വസന്ത പഞ്ചമിയ്ക്ക് മഞ്ഞ വസ്ത്രം ധരിക്കുന്നത് എന്തുകൊണ്ട്? പ്രാധാന്യം അറിയാം

Basant Panchami 2024:  വസന്ത പഞ്ചമി ദിനത്തില്‍ ആളുകള്‍ മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ഇത് വളരെ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 10, 2024, 05:24 PM IST
  • ഹൈന്ദവ വിശ്വാസമനുസരിച്ച്, വസന്ത പഞ്ചമി ദിനത്തിൽ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ദേവിയെ ആരാധിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
Basant Panchami 2024: വസന്ത പഞ്ചമിയ്ക്ക് മഞ്ഞ വസ്ത്രം ധരിക്കുന്നത് എന്തുകൊണ്ട്? പ്രാധാന്യം അറിയാം

Basant Panchami 2024: നമ്മുടെ രാജ്യത്ത് ആഘോഷിക്കുന്ന ഉത്സവങ്ങൾക്ക് മതപരമായ പ്രാധാന്യം മാത്രമല്ല, അവയ്ക്ക് പരിസ്ഥിതിയുമായി ബന്ധവുമുണ്ട്. അതിലൊന്നാണ് വസന്ത പഞ്ചമി. വസന്ത പഞ്ചമി മുതൽ വസന്തകാലം ആരംഭിക്കുന്നു, മരങ്ങളിലും ചെടികളിലും ശരത്കാലം അവസാനിച്ചതിന് ശേഷം, പുതിയ ഇലകളും മുകുളങ്ങളും ഉയർന്നുവരാൻ തുടങ്ങുന്ന ഈ സമയം പ്രകൃതിയുടെ ഏറ്റവും മനോഹരമായ സമയമാണ്. 

Also Read: Basant Panchami 2024: വസന്ത പഞ്ചമി എന്നാണ് ആഘോഷിക്കുക? അറിവും സമൃദ്ധിയും നേടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍  

ഈ വര്‍ഷം വസന്ത പഞ്ചമി ഫെബ്രുവരി 14-ന് ആഘോഷിക്കും. വസന്ത പഞ്ചമി ദിനത്തില്‍ അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും ഉറവിടവും ദാതാവുമായ സരസ്വതി ദേവിയുടെ ജന്മദിനമാണ് ആഘോഷിക്കുന്നത്. ഈ ദിവസം സരസ്വതി ദേവിയെ ആരാധിക്കുന്നതിന് ഏറെ പ്രാധാന്യം ഉണ്ട്.  

Also Read:  CAA Implementation: മെയ് 2024 മുന്‍പ് CAA നടപ്പിലാക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  
 
വസന്ത പഞ്ചമി ദിനത്തില്‍ ആളുകള്‍ മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ഇത് വളരെ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഹൈന്ദവ വിശ്വാസമനുസരിച്ച്, വസന്ത പഞ്ചമി ദിനത്തിൽ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ദേവിയെ  ആരാധിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ ദിവസം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എന്തിനാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്താണ് ഈ പാരമ്പര്യത്തിന് പിന്നിലെ കാരണവും പ്രാധാന്യവും എന്ന് അറിയാം... 
 
വസന്ത പഞ്ചമി ദിനത്തിൽ നമ്മൾ മഞ്ഞ വസ്ത്രം ധരിക്കുന്നത് എന്തുകൊണ്ട്?

വസന്ത പഞ്ചമി ദിനത്തിൽ മഞ്ഞ വസ്ത്രം ധരിക്കുന്നതിന് പിന്നിൽ നിരവധി മതവിശ്വാസങ്ങളുണ്ട്. മഞ്ഞ നിറം സൂര്യന്‍റെ നിറമാണ്‌, സൂര്യന്‍റെ കിരണങ്ങള്‍ അന്ധകാരത്തെ നശിപ്പിക്കുന്നതുപോലെ, സൂര്യന്‍റെ നിറമായ മഞ്ഞ നിറം മനുഷ്യഹൃദയത്തിൽ വസിക്കുന്ന ദുരാഗ്രഹങ്ങളെ നശിപ്പിക്കുന്നു. അതിനാൽ വസന്ത് പഞ്ചമി ദിനത്തില്‍ മഞ്ഞ നിറം ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

ജ്യോതിഷത്തിൽ മഞ്ഞ നിറം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കടും മഞ്ഞ നിറം ഒരു വ്യക്തിക്ക് മനോവീര്യം നൽകുകയും എല്ലാ ജോലികളിലും അവനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാൽ ഇളം മഞ്ഞ നിറം മനുഷ്യനെ ബുദ്ധിശൂന്യനാക്കുന്നു.

ജ്യോതിഷമനുസരിച്ച്, മഞ്ഞ നിറം അറിവിന്‍റെയും ബുദ്ധിയുടെയും മഹത്തായ നിറമാണ്, ഇത് സന്തോഷം, സമാധാനം, പഠനം, ഏകാഗ്രത, മാനസിക ബൗദ്ധിക പുരോഗതി എന്നിവയുടെ പ്രതീകമാണ്.

മഞ്ഞ നിറം അറിവിലേക്കുള്ള ചായ്‌വ് ഉത്തേജിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അത് മനസിൽ പുതിയ ചിന്തകളും ഉണ്ടാക്കുന്നു. അതിനാൽ, വസന്ത് പഞ്ചമി ദിനത്തിൽ മഞ്ഞ നിറം ധരിക്കുന്നത് ഏറെ ശുഭമാണ്‌. 

ഭഗവാൻ മഹാ വിഷ്ണുവിന്‍റെ വസ്ത്രങ്ങളും മഞ്ഞയാണ്, ഭഗവാന്‍റെ മഞ്ഞ വസ്ത്രങ്ങൾ അനന്തമായ അറിവിന്‍റെ സൂചകമാണ്.

ശ്രീ ഗണപതിയുടെ വസ്ത്രവും മഞ്ഞയാണ്. എല്ലാ മംഗള കർമ്മങ്ങളിലേയും തടസ്സങ്ങൾ നീക്കുന്നവനാണ് മഞ്ഞ വസ്ത്രം ധരിക്കുന്ന ശ്രീ ഗണേശന്‍. 

വാസന്ത് പഞ്ചമിയുടെ പ്രാധാന്യം

ആരാധനയുടെ കാര്യത്തിൽ ബസന്ത് പഞ്ചമി ഉത്സവം വളരെ പ്രധാനമാണ്. മതവിശ്വാസമനുസരിച്ച്, വസന്തകാലത്തെ വരവേൽക്കുന്നതിനായി വസന്ത പഞ്ചമി ആഘോഷിക്കുന്നു, ഈ ദിവസം മാതാവ് സരസ്വതിയോടൊപ്പം മഹാവിഷ്ണുവിനെയും കാമദേവനെയും ആരാധിക്കുന്നു. 

അറിവും സമൃദ്ധിയും നേടാന്‍ വസന്ത പഞ്ചമിയ്ക്ക് എന്താണ് ചെയ്യേണ്ടത്? 

എല്ലാ മനുഷ്യർക്കും ബുദ്ധിയുണ്ടെങ്കിലും അത് പൂർണമായി വിനിയോഗിക്കാൻ ഒരുപക്ഷേ അവന് കഴിയുന്നില്ല. ഈ ദിവസം പ്രത്യേകിച്ച് വിദ്യാർത്ഥികൾ സരസ്വതി ദേവിയെ ആരാധിക്കണം. ഇതുകൂടാതെ, നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ദാനം ചെയ്യുമ്പോള്‍ സരസ്വതി ദേവി അനുഗ്രഹം വര്‍ഷിക്കും.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. 

Trending News