Basant Panchami 2024: വസന്ത പഞ്ചമി എന്നാണ് ആഘോഷിക്കുക? അറിവും സമൃദ്ധിയും നേടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

Basant Panchami 2024:  ഈ വര്‍ഷം വസന്ത പഞ്ചമി ഫെബ്രുവരി 14-ന് ആഘോഷിക്കും. ഈ ദിവസം അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും ഉറവിടവും ദാതാവുമായ സരസ്വതി ദേവിയുടെ ജന്മദിനമാണ് ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2024, 06:42 PM IST
  • സന്ത പഞ്ചമിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. വസന്ത പഞ്ചമി മുതൽ വസന്തകാലം ആരംഭിക്കുന്നു,
Basant Panchami 2024: വസന്ത പഞ്ചമി എന്നാണ് ആഘോഷിക്കുക? അറിവും സമൃദ്ധിയും നേടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

Basant Panchami 2024: ഇന്ത്യയിൽ ആഘോഷിക്കുന്ന ഉത്സവങ്ങൾക്ക് മതപരമായ പ്രാധാന്യം മാത്രമല്ല, അവയ്ക്ക് പരിസ്ഥിതിയുമായി ബന്ധവുമുണ്ട്. അതിലൊന്നാണ് വസന്ത [പഞ്ചമി. വസന്ത പഞ്ചമിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. വസന്ത പഞ്ചമി മുതൽ വസന്തകാലം ആരംഭിക്കുന്നു, മരങ്ങളിലും ചെടികളിലും ശരത്കാലം അവസാനിച്ചതിന് ശേഷം, പുതിയ  ഇലകളും മുകുളങ്ങളും ഉയർന്നുവരാൻ തുടങ്ങുന്ന ഈ സമയം പ്രകൃതിയുടെ മനോഹരമായ സമയമാണ്. 

Also Read: Ekadashi 2024: ഏകാദശിയ്ക്ക് അരിയാഹാരങ്ങള്‍ കഴിക്കരുത് എന്ന് പറയുന്നതിന്‍റെ കാരണം അറിയാമോ?  
 
ഈ വര്‍ഷം വസന്ത പഞ്ചമി ഫെബ്രുവരി 14-ന് ആഘോഷിക്കും. ഈ ദിവസം അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും ഉറവിടവും ദാതാവുമായ സരസ്വതി ദേവിയുടെ ജന്മദിനമാണ് ആഘോഷിക്കുന്നത്. ഈ ദിവസം സരസ്വതി ദേവിയെ ആരാധിക്കുന്നതിന് ഏറെ പ്രാധാന്യം ഉണ്ട്.  

Also Read: Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും!!  

സരസ്വതി ദേവിയുടെ വീണയിൽ നിന്ന് ആളുകൾക്ക് സംസാരശേഷി ലഭിച്ചു!! 

പ്രപഞ്ച സൃഷ്ടിയുടെ അവസാനം ഭഗവാൻ ബ്രഹ്മാവ് മനുഷ്യനെ സൃഷ്ടിച്ചു, സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയ ബ്രഹ്മാവ്  പക്ഷേ ധർമ്മസങ്കടത്തിലായി. കാരണം പ്രപഞ്ചം മുഴുവന്‍ ചുറ്റും നിശബ്ദതയായിരുന്നു. അതിന് ഒരു പരിഹാരം ആലോചിച്ച ബ്രഹ്മാവ് പരിഹാരവും കണ്ടെത്തി. തന്‍റെ കമണ്ഡലുവിലെ വെള്ളം തളിച്ച് ഒരു ദേവിയെ സൃഷ്ടിച്ചു.  

ദേവിയുടെ രണ്ട് കൈകളിൽ വീണയും മൂന്നാമത്തെ കൈയിൽ പുസ്തകവും നാലാമത്തെ കൈയിൽ ജപമാലയും ഉണ്ടായിരുന്നു. ജനിച്ചയുടനെ ബ്രഹ്മാവ് ദേവിയോട് വീണ വായിക്കാൻ ആവശ്യപ്പെട്ടു, വീണയില്‍ നിന്ന് ആദ്യത്തെ ശബ്ദം പുറത്തുവന്നതേ ഭൂമിയിലെ നിശബ്ദത അവസാനിച്ചു, എല്ലാ ജീവജാലങ്ങളുടെയും വായ തുറന്നു, ശബ്ദം  പുറത്തുവന്നു, പ്രപഞ്ചം വിവിധ തരം ശബ്ദങ്ങള്‍കൊണ്ട് മുഖരിതമായി, മനുഷ്യര്‍ സംസാരിച്ചു തുടങ്ങി...  ബ്രഹ്മാവിന്‍റെ ഈ മാനസപുത്രിയെ സരസ്വതി ദേവി എന്ന് വിളിക്കുന്നു. സരസ്വതി ദേവി അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും ദാതാവാണ്. 

അറിവും സമൃദ്ധിയും നേടാന്‍ വസന്ത പഞ്ചമിയ്ക്ക് എന്താണ് ചെയ്യേണ്ടത്? 

എല്ലാ മനുഷ്യർക്കും ബുദ്ധിയുണ്ടെങ്കിലും അത് പൂർണമായി വിനിയോഗിക്കാൻ ഒരുപക്ഷേ അവന് കഴിയുന്നില്ല. ഈ ദിവസം പ്രത്യേകിച്ച് വിദ്യാർത്ഥികൾ സരസ്വതി ദേവിയെ ആരാധിക്കണം. ഇതുകൂടാതെ, നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ദാനം ചെയ്യുമ്പോള്‍ സരസ്വതി ദേവി അനുഗ്രഹം വര്‍ഷിക്കും.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News