ആൽമരം വെറുമൊരു മരം എന്ന രീതിയിൽ മാത്രമായിട്ടല്ല കണക്കാക്കിയിട്ടുള്ളത്. ഹിന്ദുമതത്തിൽ അരയാലിനെ ആരാധിക്കുന്നു. ആൽമരത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അരയാലിനെ പൂജിച്ചാൽ ജീവിത പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം.
ജ്യോതിഷ പ്രകാരം ശനി ദേവനെ നീതിയുടെ ദേവനായാണ് കണക്കാക്കുന്നത്. ശനി ദേവൻ ഒരു വ്യക്തിക്ക് അവന്റെ പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുന്നു. ആരുടെയെങ്കിലും ജാതകത്തിൽ ശനിയുടെ അനുകൂലമല്ലാത്ത ഭാവം ഉണ്ടെങ്കിൽ, ആ വ്യക്തിക്ക് ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. ശനിദോഷം കുറയ്ക്കാൻ ജ്യോതിഷത്തിൽ നിരവധി പ്രതിവിധികൾ പറഞ്ഞിട്ടുണ്ട്. ആൽമരത്തെ ആരാധിക്കുന്നതിലൂടെ ശനിദോഷം അകറ്റാൻ സാധിക്കും. ശനിയാഴ്ച ആൽമരത്തെ എങ്ങനെ ആരാധിക്കണം, അതിലൂടെ എന്തിനൊക്കെ പരിഹാരങ്ങൾ ഉണ്ടാകുന്നു എന്ന് നോക്കാം.
ശനിയാഴ്ച ദിവസം ഇരു കൈകളാലും ആൽമരത്തിൽ സ്പർശിച്ച് ഏഴ് പ്രദക്ഷിണം ചെയ്യുക. പ്രദക്ഷിണം ചെയ്യുമ്പോൾ "ഓം ശനൈശ്ചരായ നമഃ" എന്ന് ജപിക്കുക. ഇങ്ങനെ ചെയ്താൽ ശനി ദോഷങ്ങൾ അവസാനിക്കുന്നു. ഇത് പതിവായി ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും അകറ്റുകയും ലക്ഷ്മി ദേവി വീട്ടിൽ വസിക്കുകയും ചെയ്യുന്നു. ജോലി സംബന്ധമായ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായാൽ ആൽമരത്തിന്റെ ചുവട്ടിൽ ഇരുന്ന് ഹനുമാൻ ചാലിസ ചൊല്ലുക. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും നിങ്ങൾക്ക് വിജയം നേടുകയും ചെയ്യാം.
ശനിയാഴ്ച ആൽമരത്തിന് വെള്ളം സമർപ്പിച്ച് കടുകെണ്ണ വിളക്ക് തെളിയിക്കണം. ഇങ്ങനെ ചെയ്താൽ ശനി ദശ അവസാനിക്കുകയും സന്തോഷവും ഐശ്വര്യവും വീട്ടിൽ നിലനിൽക്കുകയും ചെയ്യും. ഹനുമാൻജിയുടെ മുന്നിൽ എണ്ണ അർപ്പിക്കുകയും വിളക്ക് തെളിയിക്കുകയും വേണം.
നിങ്ങൾക്ക് ബിസിനസ്സിൽ നഷ്ടം നേരിടുകയാണെങ്കിൽ, ശനിയാഴ്ച, ആൽമരത്തിൽ പാലും ശർക്കരയും വെള്ളവും സമർപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ, ബിസിനസ്സിൽ വിജയിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ജീവിതത്തിൽ മോശം സമയങ്ങൾ നേരിടേണ്ടി വന്നാൽ ശനിയാഴ്ചകളിൽ ആൽമരത്തിന്റെ ചുവട്ടിൽ ഇരുന്ന് ശിവലിംഗത്തെ ആരാധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...