AirAsia Flash Sale: ഓണക്കാലം അടിപൊളിയാക്കാം, തകര്‍പ്പന്‍ ഓഫറുമായി AirAsia, 914 രൂപയ്ക്ക് ലഭിക്കും ടിക്കറ്റ്

ഉത്സവകാലമെത്തിയതോടെ  അടിപൊളി ഓഫറുമായി  എയര്‍ ഏഷ്യ (AirAsia).രാജ്യാന്തര വിമാന ടിക്കറ്റുകളുടെ നിരക്കില്‍ വന്‍  ഡിസ്ക്കൗണ്ട്  ആണ്  കമ്പനി  വാഗ്ദാനം  ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 05:00 PM IST
  • ഉത്സവകാലമെത്തിയതോടെ അടിപൊളി ഓഫറുമായി എയര്‍ ഏഷ്യ (AirAsia).
  • ഏറ്റവും വില കുറഞ്ഞ ടിക്കറ്റാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് എന്ന് കമ്പനി അവകാശപ്പെട്ടു.
  • 914 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഓഫര്‍ സമയത്ത് രാജ്യത്തിന്‍റെ ഇതു ഭാഗത്തേയ്ക്കും ടിക്കറ്റ് ലഭ്യമാണ് എന്നും AirAsia പറയുന്നു.
AirAsia Flash Sale: ഓണക്കാലം അടിപൊളിയാക്കാം, തകര്‍പ്പന്‍   ഓഫറുമായി  AirAsia, 914 രൂപയ്ക്ക് ലഭിക്കും  ടിക്കറ്റ്

Mmbai: ഉത്സവകാലമെത്തിയതോടെ  അടിപൊളി ഓഫറുമായി  എയര്‍ ഏഷ്യ (AirAsia).രാജ്യാന്തര വിമാന ടിക്കറ്റുകളുടെ നിരക്കില്‍ വന്‍  ഡിസ്ക്കൗണ്ട്  ആണ്  കമ്പനി  വാഗ്ദാനം  ചെയ്യുന്നത്. 

രാജ്യാന്തര വിപണിയില്‍ ചുവടുറപ്പിക്കുന്നന്‍റെ  ഭാഗമായാണ്  താരതമ്യേന ചെലവ് കുറഞ്ഞ  എയർ ഏഷ്യ (AirAsia). ഓഫറുകളുമായി രംഗത്ത്‌ എത്തിയിരിയ്ക്കുന്നത്.  ഓഫര്‍ സംബന്ധിച്ച അറിയിപ്പ്  പുറത്തുവിട്ട  കമ്പനി, ഏറ്റവും വില കുറഞ്ഞ ടിക്കറ്റാണ്  ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്  എന്നും അവകാശപ്പെട്ടു.  914 രൂപയാണ് ഏറ്റവും കുറഞ്ഞ  നിരക്ക്. ഓഫര്‍ സമയത്ത്  രാജ്യത്തിന്‍റെ ഇതു ഭാഗത്തേയ്ക്കും  ടിക്കറ്റ് ലഭ്യമാണ് എന്നും AirAsia പറയുന്നു.

ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന  കാര്യം    ഓഫര്‍ അധിക ദിവസത്തെയ്ക്ക്‌ ലഭ്യമല്ല എന്നുള്ളതാണ്.  ആഗസ്റ്റ്‌ 4 നു ആരംഭിച്ചിരിയ്ക്കുന്ന ഓഫര്‍ ആഗസ്റ്റ് 6 ന് അവസാനിക്കും.   സ്പെഷ്യല്‍ ഓഫറിലൂടെ ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് സെപ്റ്റംബര്‍ 1 2021 മുതല്‍   26 മാര്‍ച്ച്‌ 2022 വരെ യാത്ര ചെയ്യാന്‍ സാധിക്കും.

ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലേയും ആഘോഷാവസരങ്ങള്‍ കണക്കിലെടുത്താണ്   AirAsia ഇത്തരമൊരു ഓഫര്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്.  ഉത്സവ സീസണില്‍  യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ്  ഈ ഓഫര്‍  എന്നും കമ്പനി പറയുന്നു.  ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര കൃത്യമായി പ്ലാന്‍ ചെയ്യുവാനുള്ള  സമയവും  ലഭിക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

Also Read: പ്രവാസികള്‍ ശ്രദ്ധിക്കുക, ഓൺലൈൻ വിമാന ടിക്കറ്റ് വില്പനയില്‍ വ്യാജന്‍മാര്‍, Dubai പോലീസിന്‍റെ മുന്നറിയിപ്പ്

കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നതും കമ്പനി ഈ  ഓഫറിലൂടെ ലക്ഷ്യമിടുന്നുണ്ട്.

എയര്‍ ഏഷ്യ (AirAsia) രാജ്യാന്തര തലത്തില്‍  17 സ്ഥലങ്ങളിലേയ്ക്ക് സര്‍വീസ്  നടത്തുന്നുണ്ട്.   30 Airbus A320 aircraft എയര്‍ ഏഷ്യയ്ക്ക് സ്വന്തമായുണ്ട്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News