ന്യൂഡൽഹി: PM Kisan Samman Yojana 9th Installment: ഒൻപതാം ഗഡുവിനായി കാത്തിരിക്കുന്ന കർഷകർക്ക് ഇതാ ഒരു സന്തോഷ വാർത്ത.
പ്രധാനമന്ത്രി കിസാൻ (PM Kisan) യോജന പ്രകാരം 9 -ാമത്തെ ഗഡു ആഗസ്റ്റ് 9 ന് രാജ്യത്തെ മുഴുവൻ കർഷകരുടെയും അക്കൗണ്ടിലേക്ക് എത്തും. ഉത്തർപ്രദേശിലെ കർഷകരുടെ അക്കൗണ്ടിലേക്ക് ഒൻപതാം ഗഡുവിന്റെ പണം ആഗസ്റ്റ് 5 നും മധ്യപ്രദേശിലെ കർഷകരുടെ അക്കൗണ്ടിലേക്ക് ആഗസ്റ്റ് 7 നും 2000 രൂപ എത്തും. നിങ്ങളും ഈ സ്കീമിന് കീഴിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ പേര് ഉടൻ പരിശോധിക്കുക.
Also Read: Ola Electric Scooter ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും; തീയതി പ്രഖ്യാപിച്ച് Ola CEO Bhavish Aggarwal
അടുത്ത ഗഡുവിനായി കർഷകർ കാത്തിരിക്കുകയാണ് (Farmers are waiting for the next installment)
പ്രധാനമന്ത്രി കിസാൻ യോജന 9 -ാം തവണയ്ക്കായി (PM Kisan Yojana 9th Installment) കർഷകർ വളരെക്കാലമായി കാത്തിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം ഇതുവരെ 8 തവണകൾ കർഷകരുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. അതായത് ഇതുവരെ സർക്കാർ 16,000 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്.
നിങ്ങളുടെ ഇൻസ്‌റ്റാൾമെന്റ് നില പരിശോധിക്കുക (Check Your Installment Status)
1. നിങ്ങളുടെ ഇൻസ്‌റ്റാൾമെന്റിന്റെ നില അറിയാൻ നിങ്ങൾ ആദ്യം വെബ്‌സൈറ്റിലേക്ക് പോകുക.
2. ഇതിനു ശേഷം വലതു വശത്തുള്ള Farmers Corner ൽ ക്ലിക്ക് ചെയ്യുക.
3. ശേഷം Beneficiary Status ൽ ക്ലിക്ക് ചെയ്യുക.
4. ഇപ്പോൾ ഒരു പുതിയ പേജ് തുറക്കും.
5. ഇവിടെ നിങ്ങൾ നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ നൽകുക.
6. ഇതിനുശേഷം നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
Also Read: ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടോ? അറിയാം അതിന്റെ 5 ദോഷങ്ങൾ
പദ്ധതിയുടെ ഉദ്ദേശ്യം എന്താണ് (what is the purpose of the plan)
ഈ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും അവരെ നേരിട്ട് സാമ്പത്തികമായി സഹായിക്കുകയും ചെയ്യുക എന്നതാണ്. അടുത്ത ഗഡുവിനായി കാത്തിരിക്കുന്ന കർഷകർക്ക് വീണ്ടും നല്ല വാർത്ത ലഭിക്കാൻ പോകുന്നു. നിങ്ങളും ഇതിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ ലിസ്റ്റിൽ നിങ്ങളുടെ പേര് പരിശോധിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...