Dominic and the ladies purse trailer: ഒരു മില്യൺ വ്യൂസ് നേടി യൂട്യൂബിൽ ട്രെൻഡിങ്ങായി 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ട്രെയിലർ

Dominic and the ladies purse trailer: ട്രെയിലർ റിലീസ് ചെയ്ത് 24 മണിക്കൂർ പോലും തികയുന്നതിനു മുൻപ് യൂട്യൂബിൽ നിന്ന് ഒരു മില്യണിൽ അധികം കാഴ്‌ചക്കരെയും നേടി  

Written by - Zee Malayalam News Desk | Last Updated : Jan 9, 2025, 05:18 PM IST
  • ട്രെയിലറിലെ മമ്മൂട്ടിയുടെ ഡയലോഗുകളെല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
  • 2025 ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്
Dominic and the ladies purse trailer: ഒരു മില്യൺ വ്യൂസ് നേടി യൂട്യൂബിൽ ട്രെൻഡിങ്ങായി 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ട്രെയിലർ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രെയിലർ ജനുവരി എട്ടിന് വൈകുന്നേരം ആറ് മണിക്കാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത് 24 മണിക്കൂർ പോലും തികയുന്നതിനു മുൻപ് യൂട്യൂബിൽ നിന്ന് ഒരു മില്യണിൽ അധികം കാഴ്‌ചക്കരെയും നേടി ട്രെൻഡിങ് ആയിരിക്കുകയാണ് ഈ ട്രെയിലർ. മികച്ച പ്രേക്ഷക പ്രശംസയാണ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ട്രെയിലർ പ്രേക്ഷകർക്ക് നൽകുന്നത്. ട്രെയിലറിലെ മമ്മൂട്ടിയുടെ ഡയലോഗുകളെല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. 2025 ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ' 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ  എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. 

 

ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസി നടത്തുന്ന മമ്മൂട്ടി- ഗോകുൽ സുരേഷ് എന്നിവരുടെ കഥാപാത്രങ്ങൾ, കാണാതായ ഒരു പേഴ്‌സ് അന്വേഷിക്കുന്നതും, ആ അന്വേഷണം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്കു എത്തിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ട്രൈലെർ സൂചന നൽകുന്നു. വലിയ കാൻവാസിലുള്ള ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ  സംവിധാനം ചെയ്തിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലെ ലൊക്കേഷനുകളിൽ പ്രധാനമായും ഷൂട്ട് ചെയ്‌ത ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്-  ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ,  എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ,  ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News