)
Kerala Gold Price Today 9th Febraury 2024 : വീണ്ടും ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില. ഇന്ന് ഫെബ്രുവരി ഒമ്പതാം തീയതി സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. വില കുറഞ്ഞെങ്കിലും ഉയർന്ന് നിരക്കിൽ തന്നെയാണ് സംസ്ഥാനത്തെ സ്വർണവ്യാപാരം തുടരുന്നത്. ഇന്നലെ എട്ടാം തീയതി വിലയിൽ മാറ്റമില്ലായിരുന്നു. വില കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അത് പൊന്നിന്റെ വില 46,000 രൂപയുടെ താഴേക്ക് കൊണ്ടുവരുന്നില്ല. കഴിഞ്ഞ രണ്ട് മാസത്തോളമായി സംസ്ഥാനത്തെ സ്വർണവിലയുടെ ശരാശരി നിരക്ക് 46,000ത്തിന് മുകളിൽ നിൽക്കുകയാണ്. ഇത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപയാണ് കുറഞ്ഞത്. പവന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് 80 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,790 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,320 രൂപയാണ്.
ഫെബ്രുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ഫെബ്രുവരി 1 - 46,520 രൂപ (120 രൂപ കൂടി)
ഫെബ്രുവരി 2 - 46,640 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് നിരക്ക്) (120 രൂപ കൂടി)
ഫെബ്രുവരി 3 - 46,480 രൂപ (160 രൂപ കൂടി)
ഫെബ്രുവരി 4 - 46,480 രൂപ (വിലയിൽ മാറ്റമില്ല)
ഫെബ്രുവരി 5- 46,360 രൂപ (120 രൂപ കുറഞ്ഞു)
ഫെബ്രുവരി 6 - 46,200 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് നിരക്ക്) (160 രൂപ കുറഞ്ഞു)
ഫെബ്രുവരി 7- 46,400 രൂപ (200 രൂപ കൂടി)
ഫെബ്രുവരി 8- 46,400 രൂപ (വിലയിൽ മാറ്റമില്ല)
ഫെബ്രുവരി 9 - 46,320 രൂപ (80 രൂപ കുറഞ്ഞു)
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.
ഇന്നത്തെ വെള്ളി വില
സ്വർണവില ഇന്ന് കുറഞ്ഞെങ്കിൽ വെള്ളിയുടെ വിലയിൽ എന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 50 പൈസയാണ് കൂടിയത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 76.50 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.