Kerala Gold Price Today 08.02.2024 : ഉയർന്ന് വിലയിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഏഴാം തീയതി സംസ്ഥാനത്തെ സ്വർണവില വർധിച്ചതിന് പിന്നാലെ ഇന്ന് എട്ടാം തീയതി സ്വർണനിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം സ്വർണവില ഇപ്പോഴും 46,000ത്തിന മുകളിൽ തന്നെ തുടരുകയാണ്. ഈ മൂന്നാം തീയതി മുതൽ സംസ്ഥാനത്തെ സ്വർണവിലയിൽ തുടരെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പൊന്നിന്റെ വില 46,000 എന്ന നിരക്കിൽ തന്നെ തുടരുകയാണ്. ഇന്നലെ വർധിച്ചതോടെ സ്വർണവലി തിരികെ 46,500ന്റെ അരികിലേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തോളമായി സംസ്ഥാനത്തെ സ്വർണവിലയുടെ ശരാശരി നിരക്ക് 46,000ത്തിന് മുകളിൽ നിൽക്കുകയാണ്. ഇത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,800 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,400 രൂപയാണ്.
ALSO READ : Reserve Bank of India: റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; വളർച്ചാ അനുമാനത്തിലും മാറ്റമില്ല
ഫെബ്രുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ഫെബ്രുവരി 1 - 46,520 രൂപ (120 രൂപ കൂടി)
ഫെബ്രുവരി 2 - 46,640 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് നിരക്ക്) (120 രൂപ കൂടി)
ഫെബ്രുവരി 3 - 46,480 രൂപ (160 രൂപ കൂടി)
ഫെബ്രുവരി 4 - 46,480 രൂപ (വിലയിൽ മാറ്റമില്ല)
ഫെബ്രുവരി 5- 46,360 രൂപ (120 രൂപ കുറഞ്ഞു)
ഫെബ്രുവരി 6 - 46,200 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് നിരക്ക്) (160 രൂപ കുറഞ്ഞു)
ഫെബ്രുവരി 7- 46,400 രൂപ (200 രൂപ കൂടി)
ഫെബ്രുവരി 8- 46,400 രൂപ (വിലയിൽ മാറ്റമില്ല)
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.
ഇന്നത്തെ വെള്ളി വില
സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 76 രൂപയാണ്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.