Fuel Price Today: ദീപാവലി മുതല്‍ മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില

2022  തുടക്കത്തില്‍  ഉത്തര്‍ പ്രദേശ്‌ അടക്കം നിരവധി  സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വില (Fuel Price)  മാറ്റമില്ലാതെ തുടരുകയാണ്.  കഴിഞ്ഞ ദീപാവലി  മുതല്‍ രാജ്യത്ത്  പെട്രോള്‍,  ഡീസല്‍ വിലയില്‍ മാറ്റമില്ല.

Written by - Zee Malayalam News Desk | Last Updated : Nov 29, 2021, 12:34 PM IST
  • കഴിഞ്ഞ ദീപാവലി മുതല്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.
  • രാജ്യത്ത് ഇന്ധനവില 100 കടന്ന അവസരത്തില്‍ നവംബര്‍ 3ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്കുള്ള എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു.
Fuel Price Today: ദീപാവലി മുതല്‍ മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില

New Delhi: 2022  തുടക്കത്തില്‍  ഉത്തര്‍ പ്രദേശ്‌ അടക്കം നിരവധി  സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വില (Fuel Price)  മാറ്റമില്ലാതെ തുടരുകയാണ്.  കഴിഞ്ഞ ദീപാവലി  മുതല്‍ രാജ്യത്ത്  പെട്രോള്‍,  ഡീസല്‍ വിലയില്‍ മാറ്റമില്ല.

നിലവില്‍ ഡല്‍ഹിയില്‍  പെട്രോളിന്   103.97 രൂപയും  ഡീസലിന്  86.67 രൂപയുമാണ്‌.  

സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോളിന്  109.98 രൂപയും  ഡീസലിന്  94.14 രൂപയുമാണ്‌.  കൊൽക്കത്തയിൽ യഥാക്രമം 104.67 രൂപയിലും  89.79 രൂപയിലും  ഇന്ധനവില സ്ഥിരമായി തുടരുന്നു.  ചെന്നൈയിൽ പെട്രോളിന് 101.40 രൂപയും  ഡീസലിന് 91.43 രൂപയുമാണ്‌.  

Alo Read: Fuel Price: വന്‍ വിലക്കുറവില്‍ മദ്യം, ഇന്ധനത്തിന് പകരം മദ്യത്തിന് നികുതി കുറച്ച് മഹാരാഷ്ട്ര..!!

രാജ്യത്ത് ഇന്ധനവില 100 കടന്ന അവസരത്തില്‍ പൊതുജന  പ്രതിഷേധം മുന്നില്‍ക്കണ്ട്  കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണായക തീരുമാനം കൈകൊണ്ടിരുന്നു. നവംബര്‍ 3ന്  കേന്ദ്ര സര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്കുള്ള എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. ഇതോടെ  രാജ്യത്ത് പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കുറഞ്ഞത്‌.  

കേന്ദ്ര സര്‍ക്കാര്‍   Excise Duty കുറച്ചതിന് ശേഷം   VAT കുറയ്ക്കാന്‍  സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.  നിലവില്‍  കേരളവും മഹാരാഷ്ട്രയുമൊഴികെ മറ്റ് സംസ്ഥാനങ്ങള്‍  VAT കുറച്ചിരിയ്ക്കുകയാണ്. 

Also Read: LPG Subsidy Check: എൽപിജി സിലിണ്ടര്‍ സബ്‌സിഡി അക്കൗണ്ടിൽ എത്തിയോ? എങ്ങനെ അറിയാം
 
LDF ഭരിക്കുന്ന കേരളവും സഖ്യ സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയും കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം അവഗണിക്കുകയായിരുന്നു. എന്നാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ മദ്യത്തിന് നികുതി കുറച്ചുകൊണ്ടുള്ള നിര്‍ണായക തീരുമാനമാണ്  കൈക്കൊണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

 

 

Trending News