ICICI Bank Fixed Deposit (FD) Rates: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ICICI ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ ( Fixed Deposit - FD) പലിശ നിരക്ക് പരിഷ്ക്കരിച്ചു.
ഈ പുതുക്കിയ പലിശ നിരക്കുകൾ പുതിയ നിക്ഷേപങ്ങൾക്കും നിലവിലുള്ള ടേം ഡെപ്പോസിറ്റുകളുടെ പുതുക്കലിനും ബാധകമായിരിക്കും. ICICI ബാങ്ക് സ്ഥിര നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ കാലാവധി 7 ദിവസമാണ്, നിക്ഷേപ തീയതി മുതൽ 7 ദിവസത്തിനുള്ളിൽ അകാലത്തിൽ പിൻവലിക്കുന്ന നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കില്ല.
അതേസമയം, NRE ടേം നിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ കാലാവധി 1 വർഷമാണ്, നിക്ഷേപ തീയതി മുതൽ 1 വർഷത്തിനുള്ളിൽ അകാലത്തിൽ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കില്ല.
ഐസിഐസിഐ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.5% മുതൽ 5.50% വരെ പലിശ നൽകുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് (Fixed Deposit) ലഭിക്കുന്ന പലിശ ആദായനികുതി നിയമങ്ങൾക്ക് വിധേയമായിരിക്കും
7 ദിവസം മുതൽ 14, 29, 45 ദിവസം വരെ 2.50% പലിശ ലഭിക്കും
30 ദിവസം മുതൽ 45, 60, 90 ദിവസം വരെ 3.00% പലിശ ലഭിക്കും
91 ദിവസം മുതൽ 120, 150, 184, ദിവസം വരെ 3.50% പലിശ ലഭിക്കും
185 ദിവസം മുതൽ 210, 271, 290 ദിവസം വരെ 4.40% പലിശ ലഭിക്കും
290 ദിവസം മുതൽ 1 വര്‍ഷം, 15 മാസം, 18 മാസം വരെ 4.90% പലിശ ലഭിക്കും
18 മാസം മുതൽ 2 വര്‍ഷം വരെ 5.00% പലിശ ലഭിക്കും
2 വര്‍ഷം മുതൽ 3 വര്‍ഷം വരെ 5.15% പലിശ ലഭിക്കും
3 വര്‍ഷം മുതൽ 5 വര്‍ഷം വരെ 5.35% പലിശ ലഭിക്കും
5 വര്‍ഷം മുതൽ 10 വര്‍ഷം വരെ 5.50% പലിശ ലഭിക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...