LPG Price Latest Update: ആശ്വാസ വാർത്ത; എൽപിജി സിലിണ്ടർ വിലയിൽ വൻ ഇടിവ്; കുറഞ്ഞത് 115 രൂപ

Commercial LPG Gas Rates Reduced: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ നവംബർ മാസത്തിലെ ആദ്യദിനം ആശ്വാസ വർത്തയുമായാണ് ആരംഭിച്ചിരിക്കുന്നത്.  വാണിജ്യ എൽപിജിയുടെ വില സർക്കാർ കുറച്ചിരിക്കുകയാണ്. എന്നാൽ ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

Written by - Ajitha Kumari | Last Updated : Nov 4, 2022, 10:26 PM IST
  • എൽപിജി സിലിണ്ടർ വിലയിൽ വൻ ഇടിവ്
  • സിലിണ്ടറുകളുടെ വിലയിൽ 115.50 രൂപയാണ് സർക്കാർ കുറച്ചിരിക്കുന്നത്
  • ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല
LPG Price Latest Update: ആശ്വാസ വാർത്ത; എൽപിജി സിലിണ്ടർ വിലയിൽ വൻ ഇടിവ്; കുറഞ്ഞത് 115 രൂപ

LPG Price: പണപ്പെരുപ്പത്തിനിടയിൽ നവംബർ മാസത്തിന്റെ ആദ്യ ദിവസം ആശ്വാസവർത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ട് വാണിജ്യ എൽപിജിയുടെ വിലയാണ് സർക്കാർ കുറച്ചിരിക്കുന്നത്.  എന്നാൽ ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 115.50 രൂപയാണ് സർക്കാർ കുറച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ജൂലൈ 6 മുതൽ ഇതുവരെ ഒരു മാറ്റവുമില്ല.

Also Read: നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 5 വലിയ സാമ്പത്തിക മാറ്റങ്ങൾ

അറിയാം പുതിയ നിരക്കുകൾ (what are the new rates)

പുതിയ വിലവിവരമനുസരിച്ച് 19 കിലോഗ്രാം ഇൻഡേൻ എൽപിജി സിലിണ്ടറിന്റെ പുതുക്കിയ വില ഡൽഹിയിൽ 1744 രൂപയാണ്. ഇത് നേരത്തെ 1859.5 രൂപയായിരുന്നു.  കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് മുതൽ 1846 രൂപയാകും. നേരത്തെ ഇത്  1995.50 രൂപയായിരുന്നു. അതുപോലെ മുംബൈയിൽ നേരത്തെ 1844 രൂപയ്ക്കാണ് വാണിജ്യ സിലിണ്ടറുകൾ വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ വില കുറഞ്ഞ് 1696 രൂപയായിട്ടുണ്ട്.  ചെന്നൈയിലും വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറഞ്ഞിട്ടുണ്ട് അത്റനുസരിച്ച് ഇപ്പോൾ 1893 രൂപയാണ് നൽകേണ്ടത് നേരത്തെ ഇതിനായി 2009.50 നൽകണമായിരുന്നു.

Also Read: LPG Cylinder: ഗ്യാസ് സിലിണ്ടർ സംബന്ധിച്ച് പുതിയ നിയമം നടപ്പാക്കി, സബ്‌സിഡി ലഭിക്കുന്നതും ചുരുക്കി!

14.2 കിലോ സിലിണ്ടറിന്റെ വില എത്രയാണ്? (What is the cost of 14.2 kg cylinder?)

ഗാർഹിക സിലിണ്ടർ ഡൽഹിയിൽ 1053 രൂപയും കൊൽക്കത്തയിൽ 1079 രൂപയും ചെന്നൈ മുംബൈ എന്നിവിടങ്ങളിൽ യഥാക്രമം 1068.5 രൂപ, 1052 രൂപയ്ക്കും ലഭ്യമാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഗ്യാസ് കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി ഗ്യാസ് സിലിണ്ടറുകളുടെ വില കുറയ്ക്കുന്നു. ഹോട്ടലുകളിലും ഭക്ഷണശാലകളിലും വാണിജ്യ സിലിണ്ടറുകൾ ഉപയോഗിക്കുന്നു. ഇത് വ്യാപാരികൾക്ക് വലിയ ആശ്വാസമാകും. തുടർച്ചയായ ആറാം മാസമാണ് വാണിജ്യ വാതകത്തിന്റെ വില നിശ്ചയിക്കാറുണ്ട് എന്നാണ്.  കഴിഞ്ഞ മാസം അതായത് ഒക്ടോബർ ഒന്നിന് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 25.5 രൂപ കുറച്ചിരുന്നു.

Also Read: നാഗ്-നാഗിനി പ്രണയത്തിനിടയിൽ മറ്റൊരു പാമ്പിന്റെ എൻട്രി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ ഉപയോഗം കൂടുതലും ഹോട്ടലുകളിലും ഭക്ഷണശാലകളിലുമാണ്. അതുകൊണ്ടുതന്നെ ഈ വിലകുറവ് ഇവർക്ക് നൽകുന്നത് വലിയ ആശ്വാസം തന്നെയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാർഹിക ഗ്യാസിന്റെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.  ഇത് തുടർച്ചയായ ആറാം മാസമാണ് വാണിജ്യ വാതകത്തിന്റെ വില കുറയുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News