LPG Booking: ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്യുന്നത് ഇപ്പോൾ നിമിഷം കൊണ്ട് നടക്കും. ഇപ്പോൾ നിങ്ങൾക്ക് ഒറ്റ മിസ്ഡ് കോളിലൂടെ എൽപിജി സിലിണ്ടർ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കാം. ഇന്ത്യൻ ഓയിൽ (IOC) ഉപഭോക്താക്കൾക്ക് അങ്ങാനൊരു സേവനം നൽകുന്നുണ്ട്.
ഒറ്റ മിസ്ഡ് കോളിലൂടെ എൽപിജി സിലിണ്ടർ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കാം
ഇപ്പോൾ രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും നിങ്ങൾക്ക് നിങ്ങളുടെ എൽപിജി സിലിണ്ടർ ഒറ്റ മിസ് കോളിലൂടെ ബുക്ക് ചെയ്യാം. മിസ്ഡ് കോളുകൾ വഴി LPG സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഈ വർഷം ഫെബ്രുവരിയിൽ തന്നെ IOC ആരംഭിച്ചു. നേരത്തെ, ഉപയോക്താക്കൾക്ക് കസ്റ്റമർ കെയറിലേക്ക് പോയി ദീർഘനേരത്തേക്ക് കോൾ ഹോൾഡ് ചെയ്ത് വയ്ക്കേണ്ടിയിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. ഒറ്റ മിസ്ഡ് കോൾ മതി ഗ്യാസ് സിലിണ്ടർ നിങ്ങളുടെ വാതിൽപ്പടിയിൽ എത്തിക്കാൻ.
Introducing the smart way to #Indane refill! Just give us a missed call to 8454955555 and find your #LPG refill at your doorsteps! Customers in Odisha and Kota can register for a new connection by giving a missed call to this number. pic.twitter.com/MzFdEVIctH
— Indian Oil Corp Ltd (@IndianOilcl) June 15, 2021
Also Read: LPG Cylinder Booking: നിങ്ങൾക്ക് PhonePe വഴിയും ഇനി LPG സിലിണ്ടർ ബുക്ക് ചെയ്യാം
ഈ നമ്പർ സേവ് ചെയ്യുക
IOC ഇക്കാര്യം ട്വീറ്റിലൂടെ തങ്ങളുടെ എൽപിജി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല IOC മിസ്ഡ് കോൾ ചെയ്യേണ്ട നമ്പറും ട്വീറ്റ് ചെയ്തിരുന്നു. 8454955555 എന്നതാണ് ആ നമ്പർ. ഗ്യാസ് (LPG) ബുക്ക് ചെയ്യാൻ നിങ്ങൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ഈ നമ്പറിലേക്ക് വിളിക്കുക.
IOC ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട് ഇപ്പോൾ ഒഡീഷയിലെയും കോട്ടയിലെയും ഉപഭോക്താക്കൾക്ക് ഈ നമ്പറിൽ മിസ്ഡ് കോൾ നൽകി പുതിയ ഗ്യാസ് കണക്ഷൻ ബുക്ക് ചെയ്യാമെന്ന്. ഇതിൽ നല്ലൊരു കാര്യം എന്നു പറയുന്നത് ഇതിനായി ഉപയോക്താക്കൾ അധിക നിരക്ക് ഈടാക്കേണ്ടതില്ല എന്നതാണ്.
എൽപിജി മറ്റ് വഴികളിലൂടെയും ബുക്ക് ചെയ്യാം
മിസ്ഡ് കോളുകൾക്ക് പുറമെ ഗ്യാസ് ബുക്ക് ചെയ്യുന്നതിനുള്ള മറ്റ് വഴികളുമുണ്ട്. IOC, HPCL, BPCL ഉപഭോക്താക്കൾക്ക് SMS,Whatsapp എന്നിവ വഴി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാം.
IOC ഉപഭോക്താക്കൾ ഇങ്ങനെ ഗ്യാസ് ബുക്ക് ചെയ്യണം
ഇനി നിങ്ങൾ ഒരു Indane ഉപഭോക്താവാണെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7718955555 എന്ന നമ്പറിൽ വിളിച്ച് എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം. മറ്റൊരു മാർഗം വാട്ട്‌സ്ആപ്പ് ആണ്, നിങ്ങൾക്ക് REFILL എന്നെഴുതിയ ശേഷം 7588888824 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. ഗ്യാസ് സിലിണ്ടർ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കും.
Also Read: Cumin Benefits: ജീരകം പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിലും സൂപ്പർ
HP ഉപഭോക്താക്കൾക്കായി എൽപിജി ഇങ്ങനെ ബുക്ക് ചെയ്യാം
HP ഉപഭോക്താക്കൾ 9222201122 ലേക്ക് Whatsapp സന്ദേശം അയച്ചുകൊണ്ട് എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാം. നിങ്ങൾക്ക് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് BOOK ടൈപ്പുചെയ്ത് 9222201122 എന്ന നമ്പറിലേക്ക് അയയ്ക്കുക. ഈ നമ്പറിൽ നിങ്ങൾക്ക് സബ്സിഡിയുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയാൻ കഴിയും.
Bharat Gas ഉപഭോക്താക്കൾ ഇതുപോലെ ഗ്യാസ് ബുക്ക് ചെയ്യുക
ഭാരത് ഗ്യാസിന്റെ ഉപഭോക്താവ് രജിസ്റ്റർ ചെയ്ത മൊബൈലിൽ നിന്ന് 1 അല്ലെങ്കിൽ BOOK എന്നെഴുതിയശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പരിൽ നിന്നും 1800224344 എന്ന നമ്പറിലേക്ക് അയയ്ക്കണം. ഇതിനുശേഷം ഏജൻസി നിങ്ങളുടെ ബുക്കിംഗ് അഭ്യർത്ഥന സ്വീകരിക്കും മാത്രമല്ല നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ ഒരു അലേർട്ടും വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...