5 Easy Yoga Asanas: ആരോഗ്യത്തിനായി എല്ലാ ദിവസവും രാവിലെ ചെയ്യാൻ എളുപ്പമുള്ള 5 യോഗാസനങ്ങൾ
യോഗ വെറുമൊരു ശാരീരിക പ്രവര്‍ത്തനമല്ലെന്നും മറിച്ച് നമ്മുടെ മനസിനും ആത്മാവിനും ഒരുപോലെ ഉന്മേഷം നൽകുന്നതുമാണെന്നും ആവര്‍ത്തിച്ച് കേൾക്കാറുള്ള കാര്യമാണ്
യോഗ നമ്മുടെ ഉള്ളിലെ സമ്മര്‍ദ്ദങ്ങള്‍ (Stress) ഇല്ലാതാക്കുകയും പേശികളെ (muscle) ബലപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും പേശികളുടെ പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു
ശവാസന: ശരീരത്തിനും മനസ്സിനും വിശ്രമം, സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കൽ, മെച്ചപ്പെട്ട ഉറക്കം, എന്നിവ ഇതിൻ്റെ ഗുണങ്ങളിൽ ഉൾപ്പെടുന്നു. ചെയ്യാൻ എളുപ്പമുള്ള ആസനങ്ങളിൽ ഒന്നാണിത്
പശ്ചിമോട്ടനാസനം: ഈ ആസനം ശരീരത്തിന്റെ വഴക്കവും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു
ഭുജംഗാസനം: ശ്വസനം മെച്ചപ്പെടുത്തുകയും പുറകിലെ പേശികളെ ശക്തിപ്പെടുത്തുകയും സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കുകയും തോളിലും പുറകിലും വഴക്കം മെച്ചപ്പെടുത്തുകയും ചെയ്യും
വൃക്ഷാസന: കണങ്കാലുകളും കാലുകളും ശക്തിപ്പെടുത്താനും ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കാനും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഇത് സഹായിക്കും
സൂര്യനമസ്കാരം: രക്തചംക്രമണവും ഊർജ്ജവും വർദ്ധിപ്പിക്കാനും പേശികളെയും സന്ധികളെയും ചൂടാക്കാനും വഴക്കവും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താനും ശരീരത്തെ സഹായിക്കും