പനജി: അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേർ പോലീസ് കസ്റ്റഡിയിൽ. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Also Read: വ്യാപാരിയെ കൊലപ്പെടുത്തി; യുവതിയും ബന്ധുക്കളുമടക്കം മൂന്നുപേര്‍ അറസ്റ്റിൽ
ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും കേസില്‍ ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണെന്നും എസ്.പി. സുനിത സാവന്ത് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയാണ് അഞ്ചുവയസ്സുകാരിയുടെ മൃതദേഹം വാസ്‌കോഡ ഗാമയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം കണ്ടെത്തിയത്. തുടർന്ന് നടന്ന മൃതദേഹപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്നും സംഭവം കൊലപാതകമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.
Also Read: ശനിയുടെ നക്ഷത്രമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു ഒപ്പം വൻ നേട്ടങ്ങളും!
ഈ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി നിര്‍മാണത്തൊഴിലാളിയുടെ മകളാണെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആശുപത്രിയില്‍ നിന്നും പോലീസിന് വിവരം ലഭിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ അഞ്ചുവയസ്സുകാരിയെ മരിച്ചനിലയില്‍ ആശുപത്രിയില്‍ എത്തിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും തെളിയുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.