Pocso Case: 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

മോഷണത്തിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തോണ്ട് പോകുകയും ബഹളം വെച്ചപ്പോൾ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 25, 2024, 08:20 AM IST
  • കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരി പീഡനത്തിനിരയായത്.
  • പ്രതിയെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Pocso Case: 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

കാസർകോട്: കാഞ്ഞങ്ങാട് 10 വയസുകാരിയെ വീട്ടിൽ നിന്ന് എടുത്ത് കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുടക് സ്വദേശി പിഎ സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആന്ധാപ്രദേശിലെ അഡോണിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മൽ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി മൊഴി നൽകി. മോഷണത്തിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തോണ്ട് പോകുകയും ബഹളം വെച്ചപ്പോൾ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു. 

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരി പീഡനത്തിനിരയായത്. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്വന്തം ഫോൺ ഉപയോഗിക്കാതെ കുടകിൽ എത്തുമ്പോൾ മാതാവിന്‍റെയും കാഞ്ഞങ്ങാട് എത്തുമ്പോൾ ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഇതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടന്നില്ല. 

Also Read: Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷ

 

കാസർകോട് ജില്ലയിലെ അന്വേഷണത്തിന് പുറമെ കുടക്, മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുന്ന രീതിയാണ് പ്രതിയുടേത്. മാല പിടിച്ചു പറിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്സോ കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ മൂന്ന് മാസം റിമാന്‍റിലായിരുന്നു. ബാംഗ്ലൂരിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്തിരുന്നു പ്രതി. ഇവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ പ്രതി ഭാര്യയെ ഫോണിൽ വിളിച്ചതാണ് പൊലീസിന് സഹായകമായത്. ഇതോടെ പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News