ആറുമാസം മുൻപ് കാണാതായ അമലിന്റെ മൃതദേഹം 15 വർഷമായി അടഞ്ഞുകിടന്ന വീട്ടിൽ!

ആറ് മാസം മുൻപ് അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയി അവിടെനിന്നും കാണാതായ അമലിന്റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് കണ്ടെത്തി.   

Written by - Zee Malayalam News Desk | Last Updated : Sep 15, 2021, 10:21 AM IST
  • ആറ് മാസം മുൻപ് കാണാതായ അമലിന്റെ മൃതദേഹം അടച്ചിട്ട വീട്ടിൽ
  • അമലിനെ കാണാതായത് അമ്മയക്കൊപ്പം ബാങ്കിൽ പോയുയപ്പോൾ
  • കാണാതാവുമ്പോൾ കൈവശം ഉണ്ടായിരുന്ന എടിഎം കാർഡും, ഫോണും ഫോട്ടോകളും കണ്ടെത്തി
ആറുമാസം മുൻപ് കാണാതായ അമലിന്റെ മൃതദേഹം 15 വർഷമായി അടഞ്ഞുകിടന്ന വീട്ടിൽ!

തൃശൂർ : ആറ് മാസം മുൻപ് അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയി അവിടെനിന്നും കാണാതായ അമലിന്റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് കണ്ടെത്തി. 4 കിലോമീറ്റർ ദൂരെ15 വർഷമായി അടഞ്ഞുകിടക്കുന്ന വീടിനുള്ളിൽ നിന്നാണ് അമലിന്റെ മൃതദേഹം കണ്ടെടുത്തത്. 

കാണാതാവുമ്പോൾ അമലിന്റെ കൈവശം ഉണ്ടായിരുന്ന എടിഎം കാർഡും മൊബൈൽ ഫോണും അമലിന്റെ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്. ഫോട്ടോ പ്ലാസ്റ്റിക് കവറിൽ പൊ നിലയിലും സിം കാർഡ് ഓടിച്ചു മടക്കിയ നിലയുമാണ് കണ്ടെത്തിയത്.  മാത്രമല്ല മുറിയിലെ ചുമരിൽ കുറിച്ചിരുന്ന ഫോ നമ്പറും വിലാസവും അമലിന്റെ കൈപ്പടയാണെന്ന് ബന്ധു തിരിച്ചറിഞ്ഞിട്ടുണ്ട്. 

Also Read: Train Theft: ട്രെയിനിലെ മോഷണം പ്രതിയെ തിരിച്ചറിഞ്ഞു,സ്പ്രേ അടിച്ച് മയക്കിയ ശേഷമായിരുന്നു കവർച്ച

ചേറ്റുവ ചാണാശേരി സനോജിന്റെയും ലൈബ്രേറിയൻ ശിൽപയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായിരുന്ന അമലിനെ മാർച്ച് 18നാണ് കാണാതായത്. തളിക്കുളം ഹൈസ്‌കൂൾ ഗ്രൗണ്ടിനു സമീപം പാടൂർ സ്വദേശിയായ പ്രവാസിയുടെ 15 വർഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

ആറ് മാസത്തോളമായി ഇവിടെ ആരും വന്നിട്ടില്ല. ഒടുവിൽ ഹോട്ടൽ നടത്തുന്നതിന് ഈ സ്ഥലംനോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്.  ഈ വീട് അമലിന്റെ വീട്ടിൽ നിന്നും10 കിലോമീറ്റർ അകലെയാണ്.  

Also Read: Covid review meeting: കൊവിഡ് അവലോകന യോഗം ഇന്ന്, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ലഭിച്ചേക്കും

കയറിലൂടെ തല ഊർന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു. ജീൻസും ഷർട്ടുമാണ് വേഷം.  തെളിവുകളുടെ അടിസ്ഥാനത്തിൽ മരിച്ചത് അമൽ തന്നെയാണെന്നാണ് പൊലീസ് നിഗമനമെങ്കിലും ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളു.   

മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്.  പോസ്റ്റ്‌മോർട്ടം ഇന്നുതന്നെ നടക്കും.  എടിഎം കാർഡിന് തകരാറുണ്ടെന്ന് പറഞ്ഞ് അത് പരിഹരിക്കാനായി അമ്മയോടൊപ്പം ബാങ്കിൽ പോയപ്പോഴാണ് അമലിനെ കാണാതാകുന്നത്. അമ്മയുടേയും അമലിന്റെയും അക്കൗണ്ടുകൾ രണ്ടു ബാങ്കുകളിലായിരുന്നു.  

ഒരു ബാങ്കിലെ ഇടപാടു തീർത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്. സംഭവം നടക്കുന്നതിന് ആഴ്ചകൾക്കു മുൻപ് അമലിന്റെ അക്കൗണ്ടിൽ നിന്ന് 2 തവണയായി 10,000 രൂപ ഓൺലൈൻ പേയ്‌മെന്റ് ആപ്ലിക്കേഷൻ വഴി പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. ഇനി ഇതാണോ ആത്മഹത്യയ്ക്ക് വഴിത്തിരിച്ചതെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News