ആലപ്പുഴ: കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാർ ജീവനക്കാരൻ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പ്രകാശൻ ആണ് കൊല്ലപ്പെട്ടത്. 68 വയസ്സായിരുന്നു. ആലപ്പുഴ കായംകുളം ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിൽ ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് പ്രകാശന് നേരേ ആക്രമണമുണ്ടാകുന്നത്. സംഭവത്തിൽ പ്രതിയായ ഐക്യ ജങ്ഷൻ സ്വദേശി ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യാതൊരു വിധത്തിലുള്ള പ്രകോപനവും കൂടാതെയാണ് ഷാജഹാൻ ബാറിലെ സുരക്ഷാ ജീവനക്കാരനെ കുത്തിപരിക്കേൽപ്പിച്ചതെന്നാണ് സൂചന. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
ALSO READ: തമിഴ്നാട് തീരത്ത് തിമിംഗല ഛർദ്ദി പിടികൂടി; മൂല്യം 31.6 കോടി രൂപ
അതേസമയം, കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതി ഷാജഹാൻ മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്നതായാണ് പോലീസ് പറയുന്നത്. ആ കാരണത്താൽ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമുക്തഭടനും കൂടിയാണ് കൊല്ലപ്പെട്ട പ്രകാശൻ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...