ബെംഗളൂരു: മുൻ മിസ് ആന്ധ്രയും മോഡലുമായ വിദ്യശ്രീയുടെ ആത്മഹത്യയിൽ പ്രേരണാക്കുറ്റത്തിന് കാമുകനെ അറസ്റ്റ് ചെയ്തു. വിദ്യശ്രീ ജൂലൈ 21 നാണ് ചിക്കബാനവറിനടുത്തുള്ള കെമ്പപുരയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ത്രിവേണിക്കും ഇളയ സഹോദരനുമൊപ്പമായിരുന്നു വിദ്യശ്രീ താമസിച്ചിരുന്നത്. ആറ് വർഷം മുൻപ് പിതാവ് മരിച്ചിരുന്നു.
Also Read: ഒരാഴ്ചയായി വീടിനുനേരെ കല്ലും പണവും എറിയുന്നു; രണ്ടു ദിവസം കൊണ്ട് കിട്ടിയത് 8900 രൂപ
എംസിഎ ബിരുദക്കാരിയായ വിദ്യശ്രീ മോഡലിങ്ങിനു പുറമെ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ യോണ്ടറിലെ ജീവനക്കാരിയുമായിരുന്നു. ബസവേശ്വര നഗറിലെ ജമ്മിലെ പരിശീലകനായ അക്ഷയിനെ 2021 ലാണ് വിദ്യശ്രീ പരിചയപ്പെടുന്നത്. ഫെയ്സ്ബുക് വഴിയുള്ള പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അക്ഷയ് മാണ്ഡ്യ സ്വദേശിയാണ്. ഇയാൾ തന്റെ മാതാപിതാക്കളോടൊപ്പം കെങ്കേരിയിലാണ് താമസിച്ചിരുന്നത്. കൂടുതൽ അടുത്തതോടെ ഇരുവരും ഡേറ്റിങ് ആരംഭിക്കുകയും പലതവണ ഇവർ വിനോദയാത്ര പോകുകയുമുണ്ടായിട്ടുണ്ട്. ഒടുവിൽ ഇരുവരും കല്യാണം കഴിക്കാമെന്ന ധാരണയിലെത്തുകയും ഇതിനെ തുടർന്ന് വിദ്യശ്രീയിൽ അക്ഷയ്ക്ക് പണം കടം നൽകുകയും ഉണ്ടായി. ശേഷം മൂന്ന് മാസം മുൻപ് അക്ഷയ് വിദ്യശ്രീയെ മനഃപൂർവം ഒഴിവാക്കാൻ തുടങ്ങുകയും അവള്‍ മരിച്ചാലും തനിക്കൊന്നുമില്ലെന്ന് പറയുകയും ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകാതിരിക്കുകയും ചെയ്തു.
Also Read: തടിയന്റവിട നസീർ കർണാടക CCB കസ്റ്റഡിയിൽ
വിദ്യശ്രീ പണം തിരികെ ചോദിച്ചതോടെയാണ് ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസം ആരംഭിച്ചതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. പലതവണ പണം തിരികെ ആവശ്യപ്പെട്ടതോടെ സ്വകാര്യ ചിത്രങ്ങൾ പുറത്താക്കുമെന്ന് അക്ഷയ് വിദ്യാശ്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിദ്യശ്രീക്ക് അക്ഷയുമായുള്ള അടുപ്പം വീട്ടുകാർക്ക് അറിയാമായിരുന്നെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വീട്ടുകാർക്കും ഒരു ധാരണയുണ്ടായിരുന്നില്ല. ഒടുവിൽ വിദ്യശ്രീ സ്ഥിരമായി എഴുതിയിരുന്ന ഡയറിയിൽനിന്നാണ് കുടുംബത്തിന് കൂടുതൽ വിവരങ്ങൾ കിട്ടുന്നത്.
Also Read: ഈ രാശികൾ ആഗസ്റ്റിൽ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?
ഡയറിയിൽ അക്ഷയ് ആണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും തന്നിൽ നിന്നും 1.76 ലക്ഷം രൂപ അക്ഷയ് വാങ്ങിയിട്ടുണ്ടെന്നും വിദ്യശ്രീ കുറിച്ചിരുന്നു. മാത്രമല്ല പണം തിരികെ ചോദിച്ചപ്പോൾ ഇയാൾ ഫോൺ ഓഫ് ചെയ്തുവച്ചുവെന്നും ഇതോടെ താൻ ഏറെ വിഷാദത്തിലാണെന്നും ഇനി തനിക്ക് ജീവിക്കേണ്ടെന്നും ഡയറിക്കുറിപ്പിൽ വിദ്യശ്രീ കുറിച്ചിരുന്നു. വിദ്യാശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെ കുടുംബം ബുധനാഴ്ച പോലീസിൽ പരാതി നൽകുകയും പോലീസ് അക്ഷയ്നെ കസ്റ്റഡിയിലെടുക്കുയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...