ചെന്നെ: ട്രെയിനിൽ സംസാരിച്ചു കൊണ്ടിരിക്കവെ യുവതിയുടെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു, ഇത് തടയുന്നതിനിടെ യുവതി ട്രെയിനിൽ നിന്ന് താഴെ വീണു. പ്രീതി എന്നാണ് മരിച്ച യുവതിയുടെ പേര്. ജൂലൈ രണ്ടിനായിരുന്നു സംഭവം. ചെന്നൈ ഇന്ദിരാ നഗർ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ട്രെയിനിൽ വാതിലിന് സമീപം നിന്ന് ഫോണിൽ സംസാരിക്കുമ്പോൾ രണ്ടുപേരെത്തി ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുമായുള്ള പിടിവലിക്കിടെയാണ് പ്രീതി ട്രെയിനിൽ നിന്നുവീണത്. ഇവരുടെ ഫോൺ മോഷ്ടാക്കൾ തട്ടിയെടുത്തിരുന്നു. പിന്നീട് ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
അതേസമയം കര്‍ണാടകയിൽ ഒമ്പതു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. കർണാടകയിലെ കലബുർഗിയിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് പന്ത്രണ്ടും പതിനാലും വയസ് പ്രായമുള്ളവരാണ്. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്കു മാറ്റി. കേസില്‍ പ്രതിചേർക്കപ്പെട്ട അഞ്ചാമനെ ഇതുവരെയും ലഭിച്ചിട്ടില്ല. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
ALSO READ: മകളുടെ വിവാഹം നടത്തി, ശേഷം കാമുകനൊപ്പം ഒളിച്ചോടി 6 കുട്ടികളുടെ അമ്മ!!
അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലബുർഗി മഹിള പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് പെൺകുട്ടിയെ അടുത്തുള്ള വീടിന്റെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.
സ്കൂളിൽ പോയി തിരിച്ചു വന്നതിന് ശേഷം കുട്ടി വീടിനു പുറത്തുനിൽക്കുകയായിരുന്നു. ആ സമയത്താണ് പ്രതികൾ കൂട്ടിക്കൊണ്ടുപോയത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. പക്ഷെ വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. ഉടൻ തന്നെ അമ്മ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനുപിന്നാലെ പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് രക്ഷപ്പെട്ട അഞ്ചാമനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ത്യൻ ശിക്ഷാനിയമം 366A, 376(G), 506 എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്സോ കേസും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...