Crime News: മുഖംമൂടി ധരിച്ചെത്തി വയോധികയെ ആക്രമിച്ചു; മരുമകൾ പിടിയിൽ

Woman beaten up her mother in law: തലയലിൽ ക്ഷീരകർഷകയായ ആറാലുംമൂട് പുന്നക്കണ്ടം വയൽ നികത്തിയ വീട്ടിൽ വാസന്തി (60) ആണ് ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ച് എത്തിയ ആൾ വാസന്തിയെ റോഡിൽ വച്ച് മർദ്ദിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 12, 2023, 05:09 PM IST
  • ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം
  • ക്ഷീരകർഷകയായ വാസന്തി സൊസൈറ്റിയിൽ പാൽ കൊടുത്ത ശേഷം വീട്ടിലേക്കു മടങ്ങുംവഴിയാണ് ആക്രമിക്കപ്പെട്ടത്
  • കറുത്ത പാന്റ്‌സും ഷർട്ടുമിട്ട് മുഖം മറച്ചെത്തിയയാളാണ് ആക്രമണം നടത്തിയത്
Crime News: മുഖംമൂടി ധരിച്ചെത്തി വയോധികയെ ആക്രമിച്ചു; മരുമകൾ പിടിയിൽ

തിരുവനന്തപുരം: വയോധികയ്ക്കു നേരേയുണ്ടായ മുഖംമൂടി ആക്രമണത്തിൽ മരുമകൾ പിടിയിൽ. സുകന്യ (27) ആണ് ബാലരാമപുരം പോലീസിന്റെ പിടിയിലായത്. ആക്രമണത്തിനിരയായ വാസന്തിയുടെ മൂന്നു മക്കളിൽ രണ്ടാമനായ രതീഷിന്റെ ഭാര്യയാണ് സുകന്യ. തലയലിൽ ക്ഷീരകർഷകയായ ആറാലുംമൂട് പുന്നക്കണ്ടം വയൽ നികത്തിയ വീട്ടിൽ വാസന്തി (60) ആണ് ആക്രമിക്കപ്പെട്ടത്.

മുഖംമൂടി ധരിച്ച് എത്തിയ ആൾ വാസന്തിയെ റോഡിൽ വച്ച് മർദ്ദിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം. ക്ഷീരകർഷകയായ വാസന്തി സൊസൈറ്റിയിൽ പാൽ കൊടുത്ത ശേഷം വീട്ടിലേക്കു മടങ്ങുംവഴിയാണ് ആക്രമിക്കപ്പെട്ടത്. കറുത്ത പാന്റ്‌സും ഷർട്ടുമിട്ട് മുഖം മറച്ചെത്തിയയാളാണ് ആക്രമണം നടത്തിയത്.

ALSO READ: Crime News: ഇടുക്കി കമ്പംമെട്ടിൽ കമിതാക്കൾ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കമ്പിവടികൊണ്ട് കാലിനും തലയ്ക്കും അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം പ്രതി ഓടിമറഞ്ഞു. യുവാവാകും ആക്രമണത്തിന് പിന്നിലെന്നാണ് പോലീസും നാട്ടുകാരും സംശയിച്ചത്. ഇതേത്തുടർന്ന് പ്രദേശത്തെ പല യുവാക്കളെയും വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്തു. വാസന്തിയുടെ വീടും പരിസരവും പരിശോധിച്ച പോലീസ് ആക്രമണത്തിന് ഉപയോ​ഗിച്ച കമ്പിവടി സമീപത്തെ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി. കമ്പിവടി വീട്ടിൽ നിന്ന് കണ്ടെത്തിയത് പ്രതി വീട്ടിൽ തന്നെയുള്ള ആളാണെന്ന നി​ഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു.

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാസന്തിയെ ശുശ്രൂഷിച്ച ശേഷം വീട്ടിലേക്കു മടങ്ങിവരുകയായിരുന്ന മകൻ രതീഷിനെയും സുകന്യയെയും വ്യാഴാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ സുകന്യ കുറ്റം സമ്മതിച്ചു. അമ്മയുടെ വാക്കുകേട്ട്‌ ഭർത്താവ് നിരന്തരം മർദ്ദിക്കുമെന്നും ഇതാണ് അമ്മയെ ആക്രമിക്കാനുണ്ടായ കാരണമെന്നുമാണ് സുകന്യ പോലീസിന് നൽകിയ മൊഴി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News