Kattakkada Robbery Update: വാഹന ഉടമയും പോലീസുകാരൻ, കാട്ടക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ നോക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

പൊലീസുകാരൻ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.സാമ്പത്തിക തട്ടിപ്പിൽ വിനീത് സസ്പെൻഷനിലാണ്

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 07:53 PM IST
  • പൊലീസുകാരൻ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്
  • സാമ്പത്തിക തട്ടിപ്പിൽ വിനീത് സസ്പെൻഷനിലാണ്.തട്ടിക്കൊണ്ടു പോകാൻ മറ്റൊരു പൊലീസുകാരന്റെ കാറാണ് ഉപയോഗിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു
  • പോലീസ് ബുദ്ധിയിലാണ് തട്ടിക്കൊണ്ടു പോകൽ പ്ലാൻ നടപ്പാക്കിയത്.
Kattakkada Robbery Update: വാഹന ഉടമയും പോലീസുകാരൻ, കാട്ടക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ നോക്കിയ കേസിൽ ഒരാൾ കൂടി  അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കാറിൽ വ്യാപാരിയെ വിലങ്ങിട്ട് പൂട്ടിയ സംഭവത്തിൽ ഒരു പോലീസുകാരൻ കൂടി പിടിയിൽ. കിരണാണ് അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ.കിരണിന്റെ കാറിലാണ് വ്യാപാരിയെ തട്ടിക്കൊണ്ടു പോയത്.നേരത്തെ വിനീത് എന്ന പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ കേസിൽ അറസ്റ്റിലായിരുന്നു. വ്യാപാരി മുജീബിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്

പൊലീസുകാരൻ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.സാമ്പത്തിക തട്ടിപ്പിൽ വിനീത് സസ്പെൻഷനിലാണ്.തട്ടിക്കൊണ്ടു പോകാൻ മറ്റൊരു പൊലീസുകാരന്റെ കാറാണ് ഉപയോഗിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.ടൈൽസ് കട നടത്തി നഷ്ടത്തിലായിരുന്നു വിനീത്. പോലീസ് ബുദ്ധിയിലാണ് തട്ടിക്കൊണ്ടു പോകൽ പ്ലാൻ നടപ്പാക്കിയത്.
 
മുജീബ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസുകാരനിലേക്ക് അന്വേഷണമെത്തിയത്.വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടന്നു പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ പ്രധാന ശ്രമം. വാഹന പരിശോധനക്കെന്ന പേരിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്. മുജീബ് കാർ നിർത്തിയതോടെ അക്രമികൾ കാറിൽ കയറി ഇയാളുടെ കയ്യിൽ വിലങ്ങിട്ട് ബന്ധിക്കുകയായിരുന്നു. പിന്നീട് പോലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News