McDonald's : ഫ്രെഞ്ച് ഫ്രൈസിന് ചൂടില്ലെന്ന് അമ്മ; മകൻ പാഞ്ഞെത്തി മക്ഡൊണാൾഡ്സ് ജീവനക്കാരനെ വെടിവെച്ചു

McDonald's Employee Gun Shot Dead സ്ത്രീ തന്റെ മകനെ വീഡിയോ കോൾ വഴി വിളിച്ചറയിക്കുകയും ചെയ്തു. ഉടൻ തന്നെ മകൻ മോർഗൻ മക്ഡൊണാൾഡ്സിലേക്ക് പാഞ്ഞെത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 4, 2022, 03:13 PM IST
  • യുഎസിലെ ന്യു യോർക്കിലാണ് സംഭവം.
  • കഴുത്തിന് വെടിയേറ്റ മാത്യു വെബ്ബ് എന്ന 23കാരനായ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ജീവനക്കാരൻ മരണത്തോട് മല്ലടിക്കുകയാണ്
  • നിരവധി ക്രിമിനൽ കുറ്റങ്ങളിൽ പ്രതിയാണ് മോർഗൻ.
McDonald's : ഫ്രെഞ്ച് ഫ്രൈസിന് ചൂടില്ലെന്ന് അമ്മ; മകൻ പാഞ്ഞെത്തി മക്ഡൊണാൾഡ്സ് ജീവനക്കാരനെ വെടിവെച്ചു

ന്യൂ യോർക്ക് : ഫ്രെഞ്ച് ഫ്രൈസിന് ചൂടില്ലയെന്നാരോപിച്ച് മക്ഡൊണാൾഡ്സ് ജീവനക്കാരന് നേരെ വെടി ഉതിർത്ത് ഉപഭോക്താവ്. യുഎസിലെ ന്യു യോർക്കിലാണ് സംഭവം. കഴുത്തിന് വെടിയേറ്റ മാത്യു വെബ്ബ് എന്ന 23കാരനായ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ജീവനക്കാരൻ മരണത്തോട് മല്ലടിക്കുകയാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ച വൈകിട്ട് ന്യൂയോർക്കിലെ ഫുൾട്ടൺ വീഥിയിലെ റെസ്റ്റോറന്റിലെത്തിയ നാൽപതുകാരി തനിക്ക് ലഭിച്ച ഫ്രൈസിന് ചൂടില്ലയെന്ന് പരാതിപ്പെടുകയായിരുന്നു. തുടർന്ന് വെടിയേറ്റ ജീവനക്കാരനും 40കാരിയുമായി തമ്മിൽ വാക്കേറ്റത്തിലാകുയും ചെയ്തു. 

ALSO READ : Knife Attack : ചൈനയിൽ നഴ്സറി സ്കൂളുൽ കത്തി കൊണ്ട് ആക്രമണം; മൂന്ന് മരണം; ആറ് പേർക്ക് പരിക്ക്

അതിനിടെ ഇക്കാര്യം സ്ത്രീ തന്റെ മകനെ വീഡിയോ കോൾ വഴി വിളിച്ചറയിക്കുകയും ചെയ്തു. ഉടൻ തന്നെ മകൻ മോർഗൻ മക്ഡൊണാൾഡ്സിലേക്ക് പാഞ്ഞെത്തുകയായിരുന്നു. ശേഷം മോർഗനും ജീവനക്കാരുനും തമ്മിൽ വാക്കേറ്റത്തിലാകുകയും തുടർന്ന് വെടി വെക്കുകയുമായിരുന്നുയെന്ന് പോലീസ് അറിയിച്ചു. 

നിരവധി ക്രിമിനൽ കുറ്റങ്ങളിൽ പ്രതിയാണ് മോർഗൻ. തോക്ക് തുടങ്ങിയ മാരകായുധങ്ങൾ ലൈസൻസില്ലാതെ കൈയ്യിൽ കരുതുകയും അവ ഉപയോഗിക്കുകയും ചെയ്തു എന്ന നിരവധി കേസുകൾ മോർഗനെതിരെ നേരത്തെ ചുമത്തിട്ടുണ്ടെന്ന് യുഎസ് മാധ്യമമായി ടാബ്ലോയിഡ് റിപ്പോർട്ട് ചെയ്യുന്നു. 

ALSO READ : ചാനൽ പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി: മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘം പിടിയിൽ

അതേസമയം ന്യൂ യോർക്കിൽ വെടിവെപ്പിൽ മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു വർഷത്തിനിടെയിൽ ചെറിയതോതിൽ കുറഞ്ഞിട്ടുണ്ട്. എൻവൈപിഡിയുടെ പുറത്ത് വിട്ട കണക്ക് പ്രകാരം കഴിഞ്ഞ വർഷം 988 പേരാണ് വെടിയേറ്റ് മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്. അതിന് മുമ്പ് 1,051 പേരാണ് സമാനമായ കേസിൽ ഇരയായിട്ടുള്ളത്. സർവൈ പ്രകാരം യുഎസിൽ 100 പേരിൽ 120 തോക്ക് എന്ന കണക്കാണുള്ളത്. 2020തിൽ 45,000ത്തിൽ അധികം പേരാണ് അമേരിക്കയിൽ വെടിയേറ്റ മരിച്ചത്. ഇതിൽ പകുതിയിലേറെ പേരും ആത്മഹത്യ ചെയ്തവരാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News