Mysuru : മൈസൂർ കൂട്ട ബലാത്സംഗക്കേസിൽ സർക്കാർ അന്വേഷണ സംഘത്തെ മാറ്റി. കേസിനാസ്പദമായ സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തതിനെ തുടർന്നാണ് സർക്കാർ അന്വേഷണ സംഘത്തെ മാറ്റിയത്. നിലവിൽ ഡി ജി പി പ്രതാപ് റെഡ്‌ഡിക്കാണ് കേസിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആറ് പേർ ചേർന്ന് മൈസൂരിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ വിദ്യാർഥിനിയെ ബലാത്സംഗം ചെയുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അടിച്ച് വീഴ്ത്തിയ ശേഷമാണ് വിദ്യാർഥിനിയെ ക്രൂരമായ ലൈംഗീക പീഢനത്തിന് ഇരയാക്കിയത്. പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്. പീഢനത്തിന് ഇരയാക്കിയ ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച വിദ്യാർഥിയെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്.
ALSO READ: Mysore Gang Rape: മൈസൂരിൽ കൂട്ട ബലാത്സംഗം,സുഹൃത്തിനെ അടിച്ച് വീഴ്ത്തി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു
പ്രദേശവാസികളായ ആറ് പേരാകം സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. എന്നാൽ പ്രതികൾ ആരാണ് എന്നത് സംബന്ധിച്ച് ഇതുവരെയും പോലീസിന് സൂചനകൾ ഒന്നുമില്ല. ഇവർ ഇവിടെ എത്തിയെന്ന് സംശയിക്കുന്ന ഇന്നോവ കാറിൻറെ സി.സി ടീവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സുഹൃത്തിൻറെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ALSO READ: പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; അയൽവാസി അറസ്റ്റിൽ
മഹാരാഷ്ട്ര സ്വദേശിനിയാണ് പെൺകുട്ടി മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിനിയാണ്. പെൺകുട്ടിയുടെ കരച്ചിൽ ഇന്ന് പുലർച്ചെ കുറ്റിക്കാട്ടിൽ നിന്നും കേട്ട പ്രദേശവാസികളാണ് പെൺകുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽ എത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...