പത്തനംതിട്ട : കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പത്തനംതിട്ട ഇലന്തൂർ കേന്ദ്രീകരിച്ച് ഇന്ന് പുറത്ത് വന്ന രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ നരബലി. കേസിൽ ആദ്യ പിടിയിലായ പെരുമ്പാവൂർ സ്വദേശി ഷാഫി റഷീദ് നൽകി മൊഴി പ്രകാരം പത്തനംതിട്ട ഇലന്തൂരിലെ ദമ്പതികളായ ഭഗവൽ സിങ്ങും ലൈലയും കൂട്ടുപ്രതികളാണെന്നുള്ള വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ആ വാർത്ത പുറത്ത് വന്നതിന് ശേഷം ഇലന്തൂർ സ്വദേശികൾക്ക് തങ്ങളുടെ ഇന്ദ്രീയങ്ങളെ പോലും വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലായി. പ്രാദേശിക സിപിഎം പ്രവർത്തകനായ ഭഗവൽ സിങ് നാമമാത്രം തുകയാണ് തന്റെ വൈദ്യ ചികിത്സയിൽ വാങ്ങിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഹൈക്കു കവിതകൾ ഫേസ്ബുക്കിൽ പങ്കുവെച്ചും ഹൈക്കു പഠന ക്ലാസുകൾ നടത്തിയിരുന്ന ഭഗവൽ സിങ് തന്നെയാണോ ആ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം നടത്തിയതെന്ന് നാട്ടുകാർക്ക് പോലും വിശ്വസിക്കാൻ ആകുന്നില്ല.
തൃശൂർ സ്വദേശിനയായ റോസ്ലി, തമിഴ്നാട് സ്വദേശിനി ലോട്ടറി വിൽപന നടത്തിയിരുന്ന പത്മയെന്നിവരെയാണ് നരബലിയുടെ പേരിൽ മൃഗീയമായ കൊന്ന് കുഴിച്ച് മൂടിയത്. പെരുമ്പാവൂർ സ്വദേശിയായ ഷാഫിയുടെ പ്രേരണയിലാണ് ഭഗവൽ സിങ്ങും രണ്ടാം ഭാര്യയായ ലൈലയും ചേർന്ന് നരബലി നടത്തിയത്. എന്നാൽ ഭഗവൽ സിങ്ങിന്റെ നാട്ടിലെ പ്രവർത്തനം, പാരമ്പര്യ വൈദ്യ ചികിത്സ തുടങ്ങിയ സാഹചര്യം ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടത്തുമെന്ന് ഇലന്തൂർകാർക്ക് വിശ്വസിക്കാനാകുന്നില്ല. പൊതുവെ ശാന്തസ്വഭാവക്കാരനാണ് ഭഗവൽ സിങ് എന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന ഭഗവൽ സിങ് നിരവധി ഹൈക്കു കവിതളാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ALSO READ : Human sacrifice: എന്താണ് നരബലി? എന്തിന് വേണ്ടി? ഏറ്റവും ഹീനമായ ദുരാചാരത്തിന്റെ ചരിത്രം
ഭഗവൽ സിങ് പങ്കുവച്ച് ഹൈക്കു കവിതകൾ
ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട് കുനിഞ്ഞ തനു.
ചുരുണ്ട രൂപം പീടികത്തിണ്ണയിൽ മുഷിഞ്ഞ പുത
പുറംകോണിൽ ആനമയിൽ ഒട്ടകം ഉത്സവരാവ്.
മ്യൂസിയത്തിൽ തഥാഗതന്റെ ധ്യാനം ഒടിഞ്ഞ മൂക്ക്
ശകടചക്രം മുന്നോട്ടുരുളുമ്പോൾ വിഷമഗർത്തം.
എന്താണ് ഹൈക്കു കവിതകൾ?
ഒരു ജാപ്പനീസ് കാവ്യരൂപമാണ് ഹൈക്കു കവിതകൾ. മൂന്ന് നാലോ വരികളിൽ ഒതുങ്ങുന്ന കാവ്യരൂപമാണ് ഹൈക്കു. ഇത്തരത്തിലുള്ള കഥകളെയും ഹൈക്കു കഥകളെന്നും വിളിക്കാറുണ്ട്. ബ്ലോഗുകളിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മലയാളത്തിലുള്ള കവിതകൾക്ക് നല്ല സ്വീകാര്യതയാണുള്ളത്.
ALSO READ : അശ്ലീല സിനിമയെന്ന് ആദ്യം, ഭഗവൽസിങിന്റെ മുന്നിൽവച്ച് ലൈലയുമായി ലൈംഗിക ബന്ധം,10 ലക്ഷം പറഞ്ഞ് റോസ്ലിയെ കടത്തി
സാമ്പത്തികമായി കൂടുതൽ അഭിവൃദ്ധി നേടുന്നതിനാണ് ഭഗവൽ സിങ്ങും ഭാര്യയും മനസ്സാക്ഷി ഞെട്ടിപ്പിക്കുന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തത്. ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലിലൂടെ ഷാഫി ഭഗവൽ സിങ്ങിനെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് സിദ്ധനെന്ന പേരിൽ ഷാഫി ദമ്പതികളെ പരിചയപ്പെടുകയായിരുന്നു. ഷാഫി തന്നെയാണ് രണ്ട് സ്ത്രീകളെ നരബലിക്കായി എത്തിച്ച് നൽകിയത്. ജൂൺ മാസത്തിലാണ് തൃശൂർ സ്വദേശിനയായ റോസ്ലിനെ നരബലിക്കായി കൊലപ്പെടുത്തിയത്. പത്ത് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് അശ്ലീല ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞാണ് ഷാഫി റോസ്ലിനെ ഇലന്തൂരിലെത്തിച്ചത്. തുടർന്ന് സെപ്റ്റംബറിലാണ് തമിഴ്നാട് സ്വദേശിനിയായ പത്മയെ കൊച്ചി കടവന്ത്രയിൽ നിന്നുമെത്തിച്ചത്. ലോട്ടറി വിൽപനക്കാരിയായ പത്മയെ കാണാനില്ല എന്ന കേസിൽ അന്വേഷണത്തിലാണ് പോലീസ് കേരളത്തെ ഞെട്ടിപ്പിക്കുന്ന നരബലിയിലേക്കെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...