THiruvannthapuram : പോത്തൻകോട് പട്ടാപ്പകൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ (Sudheesh Murder) ഒന്നാം പ്രതിയെയും, മൂന്നാം പ്രതിയെയും പിടികൂടി. ഒന്നാം പ്രതിയായ സുധീഷ് ഉണ്ണി, മൂന്നാം പ്രതിയായ മുട്ടായി ശ്യാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെമ്പായം ചാത്തമ്പാട് വെച്ചാണ് പ്രതികളെ പിടികൂടിയത്.
കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് പിടിയിലായ മൂന്നാം പ്രതി മുട്ടായി ശ്യാം. ഇരുവരും ഇതുവരെ ഒളിവിൽ കഴിയുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ഇരുവരും തിരിച്ചെത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ് സുധീഷിനെ വെട്ടിയത്. ഇനി രണ്ടാം പ്രതിയായ രാജേഷിനെ കൂടി പിടികൂടാനുണ്ട്.
ഒന്നാം പ്രതിയായ സുധീഷാണ് കൊല്ലപ്പെട്ട സുധീഷിന്റെ കൽ വെട്ടിയെടുത്ത വലിച്ചെറിഞ്ഞത്. ആക്രമിക്കാൻ എത്തിയ സംഘത്തെ കണ്ട് ഓടി ബന്ധുവീട്ടിൽ കയറിയ സുധീഷിനെ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. സുധീഷിന്റെ കാല് വെട്ടിയെടുത്ത ശേഷം ബൈക്കില്‍ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
ALSO READ: Sudheesh Murder: സുധീഷ് വധം : യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന നാല് പേർ പിടിയിൽ
ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. ഗുണ്ടാ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞിരുന്നു.
ALSO READ: Murder| തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ
ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ള വധശ്രമക്കേസിൽ ഒളിവിൽ കഴിയുമ്പോഴാണ് സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മംഗലപുരം സ്വദേശി രാജേഷിനെയും സംഘത്തെയുമാണ് പൊലീസ് തിരയുന്നത്. ആക്രമിച്ചവർക്കായി സംസ്ഥാന വ്യാപകമായാണ് തെരച്ചിൽ നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...