തിരുവനന്തപുരം: വർക്കല വെട്ടൂർ വിളഭാഗത്ത് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആന്റണി പോലീസിന്റെ പിടിയിൽ. ജൂണ് 30 ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വിദേശത്ത് ജോലി ചെയ്യുന്ന വെട്ടൂർ സ്വദേശി നാസർ ന്റെ ഉടമസ്‌ഥതയിലുള്ള എ. എസ് മൻസിൽ എന്ന വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിൽ കുത്തി തുറന്നാണ് ആന്റണിയും കൂട്ടാളിയും വീടിന് അകത്തേക്ക് കടന്നത്. വീടിനുള്ളിലെ അലമാരകളും മേശകളും കുത്തി തുറന്നാണ് മോഷണം നടത്തിയത്. മോഷണത്തിന് പിന്നിൽ രണ്ട് അംഗ സംഘമാണ് എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു . അടഞ്ഞു കിടക്കുന്ന വീട് ആണെന്ന് മനസ്സിലാക്കിയ സംഘം മോഷണം നടത്തുകയായിരുന്നു. വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. തുടർന്ന് അഞ്ചുതെങ്ങ് പൊലീസ് സ്ഥാലത്തെത്തി അന്വേഷണ നടപടികൾ സ്വീകരിച്ചു.
രണ്ടര ലക്ഷം രൂപ വിലമതിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്നാണ് പരാതി. നാല് പവനോളം തൂക്കം വരുന്നതും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില മതിക്കുന്നതുമായ സ്വർണ്ണ കമ്മലുകൾ, മോതിരം ബ്രയ്‌സ്‌ലെറ്റുകൾ , ഒരു ലക്ഷം രൂപ വില മതിക്കുന്ന 2 റാഡോ വാച്ചുകളും ഉൾപ്പെടെ 5 വാച്ചുകൾ, പതിനായിരം രൂപ വിലമതിക്കുന്ന സ്മാർട്ട് ഫോണുകൾ എന്നിവ കവർ ചെയ്തു. മോഷ്ടാക്കൾ വസ്തുക്കൾ ബാഗുകളിലാക്കി പോകുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു . വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ആന്റണി നിരവധി മോഷണ കേസുകളിൽ മുൻപും പിടിക്കപ്പെട്ടിട്ടുണ്ട്. ആന്റണിയുടെ കൂട്ടാളിക്കായി അഞ്ചുതെങ്ങ് പോലീസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിലയെ പിടിച്ചുനിര്‍ത്താന്‍ വേണ്ട നടപടികളുമായി മൂന്നാറിലെ ഹോട്ടിക്കോര്‍പ്പ് അധിക്യതര്‍. കര്‍ഷകരകില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ ശേഖരിച്ച് പൊതുമാര്‍ക്കറ്റില്‍ നിന്നും 20 മുതല്‍ 30 രൂപവരെ വിലകുറച്ച് ജനങ്ങള്‍ക്ക് നല്‍കുകയാണ് ഹോട്ടിക്കോര്‍ക്ക് ജീവനക്കാരും ഉദ്യോഗസ്ഥരും ചെയ്യുന്നത്. തക്കാളിയും പച്ചമുളകും ഇഞ്ചിയും ചെറിയ ഉള്ളിക്കുമെല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയാണ് സംസ്ഥാനത്തെ പച്ചക്കറി മാർക്കറ്റുകളിൽ. എന്നാല്‍ അത്തരം പച്ചക്കറികള്‍ പൊതുമാര്‍ക്കറ്റില്‍ നിന്നും വില കുറച്ചുനല്‍കുകയാണ് മൂന്നാറിലെ ഹോട്ടിക്കോര്‍പ്പ് അധിക്യതര്‍. കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികള്‍ മൂന്നാറിലെ ഹോട്ടിക്കോര്‍പ്പിന്റെ ഔട്ട്‌ലെറ്റിലൂടെയാണ് പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നത്.
തക്കാളി പൊതുമാര്‍ക്കറ്റില്‍ കിലോ 140 രൂപയ്ക്ക് ലഭിക്കുമ്പോള്‍ ഹോട്ടിക്കോര്‍പ്പില്‍ തക്കാളിയുടെ വില 115 മാത്രമാണ്. ഇഞ്ചിയുടെ വിലയാകട്ടെ മറ്റ് ഇടങ്ങളിൽ കിലോക്ക് 200 കടക്കുമ്പോള്‍ അത് 160 രൂപയ്ക്ക് മൂന്നാറിലെ ഹോട്ടിക്കോര്‍പ്പില്‍ ലഭിക്കും. പച്ചമുളകിന് 150തും, ചെറിയ ഉള്ളിക്ക് 85 രൂപയുമാണ് വില. അടുത്ത ദിവസം ജില്ലയില്‍ ഹോട്ടിക്കോര്‍പ്പിന്റെ മൊബൈല്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് മാനേജര്‍ ഫമീല വിമല്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ആവശ്യമായ എല്ലാവിധ പച്ചക്കറികളും വട്ടവട പോലുള്ള മേഖലകളില്‍ സുലഭമാണ്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പെടുക്ക പച്ചക്കറികള്‍ക്ക് സര്‍ക്കാര്‍ നാളിതുവരെ കര്‍ഷകര്‍ക്ക് പണം നല്‍കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇവിടുത്തെ കര്‍ഷകര്‍ക്ക് പണമെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചാല്‍ വിലകയറ്റം തടയാന്‍ ഒരുപരുതിവരെ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...