Crime News: വിദ്യാർത്ഥികളെ മർദിച്ച കേസിൽ ഗായകൻ മനോയുടെ രണ്ട് മക്കളും ഒളിവിൽ

Chennai Crime News: ചികിത്സയിലിരിക്കുന്ന ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ വളസരവാക്കം പോലീസ് കേസെടുക്കുകയും മനോവിന്‍റെ വീട്ടിലെത്തി തിരച്ചില്‍ നടത്തുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Sep 13, 2024, 11:33 AM IST
  • വിദ്യാർത്ഥികളെ മർദിച്ച കേസിൽ ഗായകൻ മനോയുടെ രണ്ട് മക്കളും ഒളിവിൽ
  • ഭക്ഷണശാലയിൽ വെച്ച് രണ്ടുപേരെ മര്‍ദ്ദിച്ച കേസില്‍ പ്രശസ്ത ഗായകൻ മനോയുടെ രണ്ടു മക്കളുൾപ്പെടെ നാലുപേർക്കെതിരെ കേസ്
Crime News: വിദ്യാർത്ഥികളെ മർദിച്ച കേസിൽ ഗായകൻ മനോയുടെ രണ്ട് മക്കളും ഒളിവിൽ

ചെന്നൈ: ശ്രീദേവി കുപ്പത്തെ ഭക്ഷണശാലയിൽ വെച്ച് പതിനാറുകാരൻ ഉൾപ്പെടെ രണ്ടുപേരെ മര്‍ദ്ദിച്ച കേസില്‍ പ്രശസ്ത ഗായകൻ മനോയുടെ രണ്ടു മക്കളുൾപ്പെടെ നാലുപേർക്കെതിരെ കേസ്. വളസരവാക്കം പോലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് മനോയുടെ മക്കളായ ഷക്കീര്‍, റാഫി എന്നിവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

Also Read: സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് ഇന്ന് കേരളത്തിലെത്തും!

ആലപ്പാക്കം സ്വദേശിയായ കിരുബാകരൻ, മധുരവോയൽ സ്വദേശിയായ 16 വയസ്സുകാരന്‍ എന്നിവർ ചൊവ്വാഴ്ച ടര്‍ഫിലെ ക്രിക്കറ്റ് മത്സരത്തിന് ശേഷം വളസരവാക്കത്തിനടുത്ത് ശ്രീദേവി കുപ്പത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.  ഇതേ സമയം ഗായകന്‍റെ രണ്ട് മക്കളും സുഹൃത്തുക്കളോടൊപ്പം ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.ആ സമയത്ത് അവർ മദ്യപിച്ചിരുന്നു. ഇവർ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് ഇരുവരെയും മർദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റവരെ രണ്ടുപേരെയും ഉടൻ തന്നെ സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

Also Read: ശുക്രൻ സ്വരാശിലേക്ക് സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്ക് ലഭിക്കും ഭാഗ്യനേട്ടങ്ങൾ!

ശേഷം ചികിത്സയിലിരിക്കുന്ന ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ വളസരവാക്കം പോലീസ് കേസെടുക്കുകയും മനോവിന്‍റെ വീട്ടിലെത്തി തിരച്ചില്‍ നടത്തുകയും ചെയ്തു.  പക്ഷെ പോലീസിന് ഷാക്കിറിനേയും റാഫിയേയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ മനോയുടെ ബന്ധുക്കളുടെ അടക്കം ഫോണ്‍ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News