പതിനാറുകാരനെ പീഡിപ്പിച്ച ട്രാൻസ്ജെൻഡറിന് ഏഴ് വർഷം കഠിന തടവ്; ശിക്ഷ വിധിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി

Transgender arrested: ചിറയിൻകീഴ് ആനന്ദലവട്ടം സഞ്ജു സാംസൺ (34) ആണ് കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 6, 2023, 05:38 PM IST
  • 2016 ഫെബ്രുവരി 23ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്
  • ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി പരിചയപ്പെട്ടു
  • തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്
പതിനാറുകാരനെ പീഡിപ്പിച്ച ട്രാൻസ്ജെൻഡറിന് ഏഴ് വർഷം കഠിന തടവ്; ശിക്ഷ വിധിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി

തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡറായ പ്രതിക്ക് കഠിന തടവ്. ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശി സഞ്ജു സാംസൺ (34) ആണ് കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിച്ചു. 2016 ഫെബ്രുവരി 23ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി പരിചയപ്പെട്ടു. തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി  പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്.

ALSO READ: Crime: ആംബുലൻസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

പ്രതിക്കൊപ്പം ചെല്ലാൻ കുട്ടി വിസമ്മതിച്ചെങ്കിലും പ്രതി ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാൻ തയ്യാറായില്ല. ഫോണിലൂടെ നിരന്തരം മെസ്സേജുകൾ അയച്ചതും കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. കുട്ടി ഫോണിൽ ഇവരെ ബ്ലോക്ക് ചെയതപ്പോൾ ഫേസ്ബുക്ക് മെസഞ്ചറിലൂടെ മെസേജുകൾ അയക്കാൻ തുടങ്ങി.

കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് അമ്മയുടെ ഫോണിൽ ലോ​ഗിൻ ചെയ്തിരുന്നു. മെസേജുകൾ കണ്ട അമ്മയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് പ്രതിക്ക് മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പറഞ്ഞത്. ഉടൻ തന്നെ തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് നിർദ്ദേശ പ്രകാരം കുട്ടിയുടെ അമ്മ പ്രതിക്ക് മെസേജുകൾ അയച്ച് തമ്പാനൂരേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: Crime News: പീഡനക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയിൽ

സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ പ്രതി ട്രാൻസ് വുമണായി. സംഭവ സമയത്തും ട്രാൻസ്ജെൻഡറായിരുന്നെന്നും ഷെഫിൻ എന്നായിരുന്നു പേരെന്നും പ്രതി വാദിച്ചിരുന്നു. എന്നാൽ സംഭവ സമയത്ത് പ്രതിയുടെ പൊട്ടൻസി പരിശോധന പോലീസ് നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകൾ ഹാജരാക്കി. തമ്പാനൂർ എസ്ഐ ആയിരുന്ന എസ്.പി. പ്രകാശാണ് കേസ് അന്വേഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News