Vijay Babu Case : ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം, കേസ് കെട്ടി ചമച്ചത്; വിജയ് ബാബു

Vijay Babu : ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് വിജയ് ബാബു തിരിച്ചെത്താൻ തയാറായത്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 05:36 PM IST
  • നിലവിൽ വിജയ്ബാബുവിനെ പൊലീസ് ഉദ്യോഗസ്ഥർ ചെയ്ത് വരികെയാണ്.
    ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വിജയ്ബാബു ചോദ്യം ചെയ്യലിനിടെ പറഞ്ഞു.
  • വിദേശത്ത് ഒളിവിലായിരുന്ന വിജയ് ബാബു ഇന്ന് രാവിലെയാണ് കൊച്ചി പൊലീസിന് മുമ്പിൽ ഹാജരായത്.
  • ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ഇയാൾ തിരിച്ചെത്താൻ തയാറായത്.
Vijay Babu Case : ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം, കേസ് കെട്ടി ചമച്ചത്; വിജയ് ബാബു

കൊച്ചി:  യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് നടൻ വിജയ് ബാബു പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.  നിലവിൽ വിജയ്ബാബുവിനെ പൊലീസ് ഉദ്യോഗസ്ഥർ ചെയ്ത് വരികെയാണ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വിജയ്ബാബു ചോദ്യം ചെയ്യലിനിടെ പറഞ്ഞു.    വിദേശത്ത് ഒളിവിലായിരുന്ന വിജയ് ബാബു ഇന്ന് രാവിലെയാണ് കൊച്ചി പൊലീസിന് മുമ്പിൽ ഹാജരായത്.

എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ഹാജരായത്. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.  യുവനടി പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് നടൻ പൊലീസിന് മുമ്പിൽ ഹാജരായത്. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ഇയാൾ തിരിച്ചെത്താൻ തയാറായത്. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും സത്യം തെളിയുമെന്നാണ് കൊച്ചിയിലെത്തിയ ശേഷം വിജയ് ബാബു പ്രതികരിച്ചത്. 

ALSO READ: Vijay Babu: ഒടുവിൽ തിരിച്ച് കേരളത്തിൽ; കോടതിയിൽ പൂർണ വിശ്വാസം, സത്യം തെളിയുമെന്ന് വിജയ് ബാബു 

വിജയ് ബാബുവിന്റെ അറസ്റ്റ് രണ്ട് ദിവസത്തേക്കാണ് ഹൈക്കോടതി തടഞ്ഞത്. ജൂൺ രണ്ട് വ്യാഴാഴ്ച വരെയാണ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. നാട്ടിലെത്തിയാൽ ഉദ്യോ​ഗസ്ഥന് മുൻപിൽ ഹാജരാകാൻ വിജയ് ബാബുവിന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വിജയ് ബാബു ഹാജരായത്. . വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു. ഇമിഗ്രേഷൻ വിഭാഗത്തെയും അറസ്റ്റിൽ നിന്ന് വിലക്കിയിട്ടുണ്ട്. 

 അറസ്റ്റ് തടഞ്ഞെങ്കിലും വിജയ് ബാബുവിനെ ഈ രണ്ട് ദിവസം അന്വേഷണം സംഘത്തിനെ ചോദ്യം ചെയ്യാനാകുമെന്നും അതിനായി പ്രതി പോലീസ് ആവശ്യപ്പെടുന്നത് പ്രകാരം ഹാജരാകണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. അതേസമയം വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിച്ച് വരികെയാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News