ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. ചെങ്ങന്നൂർ സ്വദേശി സുജിതാ സുരേഷ് ആണ് അറസ്റ്റിലായത്. നിരവധിപേരിൽ നിന്നായി ഒരു കോടിയിലേറെ രൂപയാണ് ഇവർ തട്ടിയെടുത്തത്. സർക്കാരിന്റെ തിരിച്ചറിയൽ കാർഡ് അടക്കം വ്യാജമായി നിർമിച്ചായിരുന്നു തട്ടിപ്പ്. പിഎസ്സി റാങ്ക് പട്ടിക വരെ ഇവർ വ്യാജമായി ഉണ്ടാക്കിയതായി പരാതിക്കാരി ആരോപിക്കുന്നു.
മാന്നാർ ബുധനൂർ സ്വദേശിയായ യുവതിയിൽ നിന്ന് നാലേകാൽ ലക്ഷം രൂപയാണ് ഇവർ കഴിഞ്ഞ വർഷം തട്ടിയെടുത്തത്. ആയുർവേദ ആശുപത്രി, കേരളാ വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ എവിടെയെങ്കിലും ജോലി വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദ്നം. ബുധനൂർ സ്വദേശിയുടെ പരാതിയിലാണ് ചെങ്ങന്നൂർ പൊലീസ് സുജിതയെ അറസ്റ്റ് ചെയ്തത്. താനും ആയുർവേദ ആശുപത്രിയിലെ ജീവനക്കാരി ആണെന്നുപറഞ്ഞായിരുന്നു തട്ടിപ്പ്.
പണം നൽകിയാണ് താൻ സ്ഥിരനിയമനമുള്ള ജോലി നേടിയെടുത്തെതെന്ന് ഐഡി കാർഡ് സഹിതം കാണിച്ച് സുജിത വിശ്വസിപ്പിച്ചു. പി എസ് സി റാങ്ക് ലിസ്റ്റ് പട്ടിക വരെ വ്യാജമായി ഉണ്ടാക്കിക്കാണിച്ചുകൊടുത്തെന്ന് പരാതിക്കാരി ആരോപിക്കുന്നു. പുലിയൂർ സ്വദേശിയായ മറ്റൊരു യുവതിയുൾപ്പെടെ നിരവധിപേർ സമാനമായ രീതിയിൽ സുജിതക്കെതിരെ നൽകിയ പരാതികളിൽ ചെങ്ങന്നുർ, വെണ്മണി പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
തൊഴിൽ വാഗ്ദാനത്തിനുപുറമെ ചെങ്ങന്നൂരിലെ ശക്തിബിൽഡേഴ്സ് എന്ന നിർമാണ കമ്പനിയുടെ പാര്‍ട്ണറാണെന്നും കമ്പനിയിൽ നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കബളിപ്പിച്ചതിന്റെ പേരിൽ മറ്റ് രണ്ടു കേസുകളും പ്രതിക്കെതിരെയുണ്ട്. കബളിപ്പിക്കപ്പെട്ടവർ കോടതികളിൽ കൊടുത്തിട്ടുള്ള നിരവധി ചെക്കു കേസുകളും യുവതിക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.