കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 17, 2021, 11:13 AM IST
  • Malabar Express ൽ തീപിടുത്തം ; പുക ഉയരുന്നത് യാത്രക്കാർ കാണാനിടയായത് വൻ ദുരന്തം ഒഴിവാക്കി
  • Fire Accident: എടയാറിൽ വൻ തീപിടുത്തം, കോടികളുടെ നാശനഷ്ടം
  • ആന പാപ്പാനെ തുമ്പിക്കൈക്ക് അടിച്ചു കൊന്നു
  • WhatsApp പഠിച്ച പതിനെട്ടും നോക്കുന്നു; എന്നാൽ ഉപഭോക്താക്കളുടെ പാലയനം കുറയുന്നില്ല
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

Malabar Express ൽ തീപിടുത്തം ; പുക ഉയരുന്നത് യാത്രക്കാർ കാണാനിടയായത് വൻ ദുരന്തം ഒഴിവാക്കി
തിരുവനന്തപുരത്ത് നിന്ന് മം​ഗലപുരത്തേക്കുള്ള Malabar Expressന് ട്രെയിന് തീപിടിച്ചു. രാവിലെ 7.45ന് കൊല്ലം ഇടവ റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു സംഭവം നടന്നത്. 

Fire Accident: എടയാറിൽ വൻ തീപിടുത്തം, കോടികളുടെ നാശനഷ്ടം

എടയാറിലെ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. 3 വ്യവസായ സ്ഥാപനങ്ങളിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 30ൽ അധികം ഫയ‌ർ ഫോഴ്സ് യൂണിറ്റെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കി.

ആന പാപ്പാനെ തുമ്പിക്കൈക്ക് അടിച്ചു കൊന്നു
ക്ഷേത്ര വളപ്പിൽ ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ച്  കൊലപ്പെടുത്തി. ആയയിൽ കരിയിലക്കുളങ്ങര ഭഗവതീ ക്ഷേത്രത്തിലെ ആനയാണ് ഇന്നലെ ഇടഞ്ഞ് പാപ്പാനെ കൊന്നത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശി വിഷ്ണു (25) ആണു മരിച്ചത്.

BevQ App ഒഴിവാക്കി; ഇനി മദ്യം വാങ്ങാൻ ടോക്കൺ വേണ്ട
കൊറോണ മഹാമാരി ആരംഭിച്ച കാലത്ത് മദ്യ വിൽപ്പന സുഗമമാക്കാൻ സർക്കാർ കൊണ്ടുവന്ന  ആപ്പായ ബെവ് ക്യൂ ആപ്പ് (BevQ App) ഒഴിവാക്കി. ഇതോടെ ഇനി മുതൽ മദ്യം വാങ്ങാൻ ആർക്കും ടോക്കൺ ആവശ്യമില്ല. ഇതിനുള്ള ഉത്തരവ് സർക്കാർ ഇറക്കിയിട്ടുണ്ട്. 

Rajasthan-ൽ ബസിന് തീ പിടിച്ച് 10 പേർ മരിച്ചു; 17 പേർക്ക് പരിക്ക്

Rajasthan-ൽ ബസിന് തീപിടിച്ച് പത്തു പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.  ശനിയാഴ്ച രാത്രി ജലോറിൽ വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത്.

WhatsApp പഠിച്ച പതിനെട്ടും നോക്കുന്നു; എന്നാൽ ഉപഭോക്താക്കളുടെ പാലയനം കുറയുന്നില്ല
പുതിയ നയം വൻ പ്രതിഷേധമായപ്പോൾ ഉപഭോക്തക്കളെ മയപ്പെടുത്താൻ പല തന്ത്രങ്ങളാണ് WhatsApp കഴിഞ്ഞ ദിവസങ്ങളിലായി പ്രയോ​ഗിച്ചു കൊണ്ടിരിക്കുന്നത്. അദ്യം സമൂഹമാധ്യമങ്ങൾ വഴി തങ്ങളുടെ നയത്തെ സംബന്ധിച്ചുള്ള വാ‍ർത്തകളും മറ്റുള്ളതും വെറും കിംവദന്തികൾ മാത്രമാണെന്ന് പറഞ്ഞുകൊണ്ട് വിശദീകരണങ്ങളായിരുന്നു. അതെ തുടർന്ന് പുതിയ നയം നടത്തുന്നത് മൂന്ന് മാസത്തേക്ക് താൽക്കാലികമായി മാറ്റിവെച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News