ഇവര്‍ക്കിത് ആദ്യ൦!!

വിവാഹിതരായ സ്ത്രീകള്‍ മാത്രം ആഘോഷമാക്കുന്ന കര്‍വാ ചൗത്ത് ഈ വര്‍ഷം ആദ്യമായി ആഘോഷിച്ചിരിക്കുകയാണ് ചില താര ദമ്പതികള്‍!!

Sneha Aniyan | Updated: Oct 18, 2019, 01:17 PM IST
ഇവര്‍ക്കിത് ആദ്യ൦!!

ത്തരേന്ത്യയില്‍ ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സിനു വേണ്ടി ഭാര്യമാരെടുക്കുന്ന വ്രതമാണ് കർവ ചൗത്ത്. ഈ ദിവസം സ്ത്രീകൾ ഉപവാസമിരുന്നു പ്രാര്‍ത്ഥിക്കുന്നതും പതിവാണ്. 

വിവാഹിതരായ സ്ത്രീകള്‍ മാത്രം ആഘോഷമാക്കുന്ന കര്‍വാ ചൗത്ത് ഈ വര്‍ഷം ആദ്യമായി ആഘോഷിച്ചിരിക്കുകയാണ് ചില താര ദമ്പതികള്‍!!

1. രൺവീർ സിംഗ്-ദീപിക പദുകോണ്‍

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 നവംബര്‍ 14,15 തീയതികളിലായിരുന്നു ഇരുവരുടെയും വിവാഹം. 

കൊങ്കണി, സിന്ധി ശൈലികളിലായി ഇറ്റലിയില്‍ നടന്ന വിവാഹത്തിനു ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്. 

2. നിക്ക് ജോനാസ്-പ്രിയങ്ക ചോപ്ര

2018 ഡിസംബര്‍ രണ്ടിന് ജോധ്പൂരിലെ ഉമൈദ് ഭവനിൽ വച്ച് പരമ്പരാഗത ഇന്ത്യൻ ആചാരപ്രകാരമായിരുന്നു നിക്ക്-പ്രിയങ്ക വിവാഹം. 

36കാരിയായ പ്രിയങ്ക 26കാരനായ നിക്കിനെ വിവാഹം കഴിക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 

3. നവാബ് ഷാ-പൂജാ ബത്ര 

ജൂലൈ 4ന് ഡല്‍ഹിയില്‍ ആര്യാ സമാജ് ചടങ്ങുകള്‍ പ്രകാരമായിരുന്നു നവാബ് ഷാ-പൂജാ ബത്ര വിവാഹം. 

2003ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയുമായി വിവാഹ ജീവിതം ആരംഭിച്ച പൂജ  2011ല്‍ വിവാഹമോചിതയായി. 

4. കപില്‍ ശര്‍മ്മ-ഗിന്നി ചത്രത്

2018 ഡിസംബര്‍ 12നായിരുന്നു ഇരുവരുടെയും വിവാഹം. ഭക്ഷണപ്രിയരായ ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 

5. നിഖിന്‍ ജെയ്‌ന്‍-നുസ്രത് ജഹാന്‍ 

എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ട ദിവസമായിരുന്നു 
നിഖിന്‍ ജെയ്‌ന്‍-നുസ്രത് ജഹാന്‍ വിവാഹം. അതായത്, 2019 ജൂണ്‍ 20ന്. 

തുര്‍ക്കിയില്‍ നടന്ന വിവാഹചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

6. ആനന്ദ്‌ പിരമാല്‍-ഇഷാ അംബാനി

2018 ഡിസംബര്‍ 12നായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെയും ആനന്ദ്‌ പിരമാലിന്‍റെയും വിവാഹം. 

ബാല്യകാല സുഹൃത്തും വ്യവസായിയുമായ ആനന്ദ് പിരാമാലുമായുള്ള ഇഷയുടെ  വിവാഹം മുംബൈയില്‍ അതിഗംഭീരമായാണ് നടന്നത്. 

ഇറ്റലിയിലെ ആഢംബര വേദിയായ ലേക് കോമോയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

7. ആകാശ് അംബാനി-ശ്ലോക മേത്ത

2019 മാര്‍ച്ച്‌ 9നായിരുന്നു റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ മകന്‍ ആകാശ് അംബാനിയും പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുമായുള്ള വിവാഹം.

മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലെക്സിലെ ജിയോ വേള്‍ഡ് സെന്‍ററില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ ബോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. 

Tags: