കേരളത്തിന്റെ പ്രിയ നായകന് 101-ാം പിറന്നാള്‍. കഴിഞ്ഞ അഞ്ചു വർഷമായി ശാരീരിക ബുദ്ധിമുട്ടുകളാൽ പൊതുപരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയാണ്.
Also Read: എഡിഎം നവീൻ ബാബുവിന്റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കളക്ടർ
വിഎസ് എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിൽ അദ്ദേഹം നടത്തിയ തുറന്ന സമരങ്ങളും ആശയ പോരാട്ടങ്ങളും സാമൂഹ്യ രാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളുമൊക്കെ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ളതാണ്. ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് വി.എസ് അച്യുതാനന്ദൻ. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍ കുമാറിന്‍റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതത്തിലാണ് മുൻ മുഖ്യമന്ത്രി കൂടിയായ സഖാവ് വി.എസ് അച്യുതാനന്ദൻ. പൊതുവെ പിറന്നാളുകള്‍ ആഘോഷിക്കാറില്ലെങ്കിലും ഞായറാഴ്ച്ച ഭാര്യയോടും മകനോടുമൊപ്പം കേക്കുമുറിക്കും. ഡോക്ടറിന്റെ നിര്‍ദേശമനുസരിച്ച് സന്ദര്‍ശക വിലക്കുണ്ട്.
Also Read: ഇവരാണ് സൂര്യന്റെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വനേട്ടങ്ങൾ!
രാജ്യത്തെ പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായ വിഎസിന്റെ ജീവിതം നാടിൻറെ സമരപോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്. ശരിക്കും പറഞ്ഞാൽ സഖാവ് നായനാർ കഴിഞ്ഞാൽ ജനസമ്മതനായ മറ്റൊരു നേതാവാണ്. വിഎസ് എന്ന രണ്ടക്ഷരം കൊണ്ട് നാനാജാതി മതസ്ഥർക്കിടയിൽ വിപ്ലവത്തിന്റെ വീര്യമാകാൻ വിഎസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ അതികായന് കഴിഞ്ഞു എന്നത് വലിയൊര് സത്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.