ഇന്ന് ഇടവമാസത്തിലെ ആരണ്യ ഷഷ്ഠി; വ്രതം നോക്കുന്നത് നന്ന്...

സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.   

Last Updated : May 28, 2020, 09:07 AM IST
ഇന്ന് ഇടവമാസത്തിലെ ആരണ്യ ഷഷ്ഠി; വ്രതം നോക്കുന്നത് നന്ന്...

സ്കന്ദ ഷഷ്ഠിപോലെ പ്രധാന്യമുള്ളതാണ് ഇടവ മാസത്തിലെ ആരണ്യ ഷഷ്ഠി. ഷഷ്ഠിവ്രതം നോക്കുന്നത് സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ്. മഹാരോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു രോഗശാന്തി കൈവരിക്കുന്നതിനും ഷഷ്ഠിവ്രതം ഉത്തമമാണെന്നാണ് വിശ്വാസം. 

സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഇത്തവണ ആരണ്യ ഷഷ്ഠി ഇന്നാണ്.  വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതം നോക്കേണ്ടത്.  കറുത്തപക്ഷ ഷഷ്ഠിയിൽ ആരും വ്രതം നോക്കാറില്ല.  

Also read: ഗണപതി ഭഗവാന് പ്രിയം കറുകമാല... 

ആറുദിവസത്തെ  വ്രതാനുഷ്ഠാനമാണ് പ്രധാനം.  എങ്കിലും തലണ് ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്.  അന്നേദിവസം സുബ്രഹ്മണ്യനാമ ഭജനം , ഒരിക്കലൂണ് എന്നിവ നല്ലതാണ്.  എണ്ണ തേച്ചുകുളി, പകലുറക്കം എന്നിവ പാടില്ല.  

Also read: നിത്യവും ഭദ്രകാളി ഭജനം ദോഷങ്ങൾ അകറ്റും...

സൂര്യോദയത്തിന് മുൻപ് ശരീരശുദ്ധി വരുത്തി നിലവിളക്കിന് മുന്നിലിരുന്നു ഗായത്രി ജപത്തിന് ശേഷം സുബ്രഹ്മണ്യ ഗായത്രി  ജപിക്കുന്നത് വളരെ നല്ലതാണ്. 

സുബ്രഹ്മണ്യ ഗായത്രി 

സനത്കുമാരായ വിദ്മഹേ   
ഷഡാനനായ ധീമഹീ 
തന്വോ സ്കന്ദ: പ്രചോദയാത് 

ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്ഠിസ്തുതിയും നല്ലതാണ്.  പിറ്റേന്ന് തുളസീതീർത്ഥം സേവിച്ച് പാരണ വിടുന്നു.  ഇന്നേദിവസം ഭഗവാന്റെ മൂലമന്ത്രമായ "ഓം വചദ്ഭുവേ നമ:' 108 തവണ ജപിക്കണം.  മാത്രമല്ല 'ഓം ശരവണ ഭവ' എന്ന മന്ത്രം 21 തവണ ജപിക്കുന്നതും നല്ലതാണ്. 

സുബ്രഹ്മണ്യസ്തുതി 

ഷഡാനനം ചന്ദനലേപിതാംഗം 
മഹാദ്ഭുതം ദിവ്യ മയൂരവാഹനം 
രുദ്രസ്യ സൂനും സുരലോക നാഥം 
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ 

ആശ്ചര്യവീരം സുകുമാരരൂപം   
തേജസ്വിനം ദേവഗണാഭിവന്ദ്യം 
ഏണാങ്കഗൗരീതനയം കുമാരം 
സ്കന്ദം വിശാഖം സതതം നമാമി 

സ്കന്ദായ  കാർത്തികേയായ 
പാർവതീനന്ദനായ ച 
മഹാദേവ കുമാരായ 
സുബ്രഹ്ണ്യയ തേ നമ: 

ഈ വ്രതം എടുത്താലുള്ള പൊതുവായ ഫലങ്ങള്‍ എന്ന് പറയുന്നത് സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം, ഉദ്ദിഷ്ടകാര്യ സിദ്ധി, സര്‍പ്പദോഷ ശാന്തി, ത്വക്ക് രോഗശാന്തി എന്നിവയാണ്. 

Trending News