മദ്യവും ഡിജെ പാർട്ടിയും ഇല്ലാതെ വിവാഹ ആഘോഷങ്ങൾ നടത്തുന്നവർക്ക് 21000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബിലെ ഒരു ഗ്രാമം. പഞ്ചാബിലെ ബിതിന്ദ ജില്ലയിലെ ബല്ലോ ഗ്രാമത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നത്. വിവാഹചടങ്ങുകളിൽ അനാവശ്യകാര്യങ്ങൾക്ക് അമിതമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കാനും മദ്യത്തിന്റെ ദുരുപയോഗം തടയാനും ഗ്രാമീണരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് ബല്ലോ ഗ്രാമത്തിലെ സർപഞ്ച് (ഗ്രാമമുഖ്യ) അമർജിത് കൗർ ചൊവ്വാഴ്ച പറഞ്ഞു.
“മദ്യം വിളമ്പുകയും ഉച്ചത്തിൽ പാട്ടുകൾ വയ്ക്കുകയും ചെയ്യുന്ന വിവാഹ ആഘോഷങ്ങളിൽ സാധാരണയായി വഴക്കുകൾ ഉണ്ടാകാറുണ്ട്. മാത്രമല്ല, ഉച്ചത്തിൽ പാട്ടുകൾ വയ്ക്കുന്നത് സമീപത്തെ വിദ്യാർഥികളുടെ പഠനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വിവാഹആഘോഷങ്ങളിൽ പാഴ് ചെലവ് പാടില്ലെന്ന് ആളുകളെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അവർ പറഞ്ഞു.
വിവാഹ ചടങ്ങുകളിൽ മദ്യം വിളമ്പാതിരിക്കുകയും ഡിജെ പാർട്ടി നടത്താതിരിക്കുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് 21,000 രൂപ നൽകാൻ പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് ഗ്രാമുഖ്യ പറഞ്ഞു. ബല്ലോ ഗ്രാമത്തിൽ ഏകദേശം 5000 പേരാണ് ഉള്ളത്. യുവാക്കളെ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമത്തിൽ ഒരു സ്റ്റേഡിയം നിർമിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ഗ്രാമത്തിൽ ഒരു സ്റ്റേഡിയം നിർമിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രാമത്തിൽ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനും പഞ്ചായത്ത് നിർദേശിച്ചിട്ടുണ്ട്. ജൈവ കൃഷി നടത്തുന്ന കർഷകർക്ക് വിത്തുകൾ സൗജന്യമായി നൽകുമെന്നും ഗ്രാമുഖ്യ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.