Weight Loss Tips: ശരീരഭാരം നിയന്ത്രിക്കാൻ ആയുർവേദ മാർ​ഗങ്ങൾ; ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാം ഈ ലളിതമായ കാര്യങ്ങളിലൂടെ

Ayurvedic Weight Loss Tips: ശരീരഭാരം നിയന്ത്രിച്ച് മികച്ച ആരോഗ്യം നിലനിർത്തുന്നതിന് നമ്മുടെ ഉപാപചയം മികച്ചതും സന്തുലിതവും ആക്കേണ്ടതുണ്ട്. അതിനായി ആയുർവേദം നിരവധി മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 09:59 AM IST
  • മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് ഹെർബൽ ടീ കുടിക്കുന്നത്
  • ഇഞ്ചി, കറുവപ്പട്ട, ഏലം തുടങ്ങിയ ഔഷധസസ്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ചായകൾ, പ്രകൃതിദത്തമായ, ഓർഗാനിക് തേനിൽ കലർത്തി, കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും
Weight Loss Tips: ശരീരഭാരം നിയന്ത്രിക്കാൻ ആയുർവേദ മാർ​ഗങ്ങൾ; ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാം ഈ ലളിതമായ കാര്യങ്ങളിലൂടെ

ശരീരത്തിന്റെയും മനസ്സിന്റെയും മികച്ച ആരോ​ഗ്യത്തിന് വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു ചികിത്സാ സമ്പ്രദായമാണ് ആയുർവേദം. ശരീരഭാരം നിയന്ത്രിച്ച് മികച്ച ആരോഗ്യം നിലനിർത്തുന്നതിന് നമ്മുടെ ഉപാപചയം മികച്ചതും സന്തുലിതവും ആക്കേണ്ടതുണ്ട്. അതിനായി ആയുർവേദം നിരവധി മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഉപാപചയപ്രവർത്തനങ്ങളെ വേ​ഗത്തിലാക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ചില ആയുർവേദ ജീവിതശൈലികളാണ് നമ്മൾ പരിചയപ്പെടുന്നത്. ഭക്ഷണത്തിലെ പോഷകങ്ങളെ ശരീരത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഊർജ്ജമാക്കി മാറ്റുന്നതും, ശരീരത്തിന്റെ വികസനത്തിന് ആവശ്യമായ തന്മാത്രകളുടെ സമന്വയം, പാഴ് വസ്തുക്കളെ ഇല്ലാതാക്കൽ എന്നിവ ഉൾക്കൊള്ളുന്ന ഒരു രാസപ്രക്രിയയാണ് ഉപാപചയപ്രവർത്തനം അഥവാ മെറ്റബോളിസം.

ഹെർബൽ ടീ: മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് ഹെർബൽ ടീ കുടിക്കുന്നത്. ഇഞ്ചി, കറുവപ്പട്ട, ഏലം തുടങ്ങിയ ഔഷധസസ്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ചായകൾ, പ്രകൃതിദത്തമായ, ഓർഗാനിക് തേനിൽ കലർത്തി, കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.

അസംസ്‌കൃത തേൻ: ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ തേൻ സഹായിക്കുന്നു. ഇത് ലിപിഡ് മെറ്റബോളിസം ഒപ്റ്റിമൈസ് ചെയ്യാനും പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു. അസംസ്‌കൃത തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ശരീരത്തെ കോശങ്ങളുടെ നശീകരണത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

ഡൈജസ്റ്റീവ് ഹെർബുകൾ: ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്താൻ ഔഷധങ്ങൾ ഉപയോഗിക്കാൻ ആയുർവേദം നിർദേശിക്കുന്നു. പെരുംജീരകം, ഉലുവ, അയമോദകം, ത്രിഫല തുടങ്ങിയ ഔഷധങ്ങൾ ദഹനത്തെ ഉത്തേജിപ്പിക്കാനും പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാനും സഹായിക്കും.

ALSO READ: Summer Foods: വേനൽച്ചൂട് കടുത്തു, ഒപ്പം ആരോ​ഗ്യപ്രശ്നങ്ങളും; ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇക്കാര്യങ്ങൾ

പെരുംജീരകം: ദഹനം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും പെരുംജീരകം മികച്ചതാണ്. പിത്ത ദോഷങ്ങളെ അകറ്റാൻ സഹായിക്കുന്ന ​ഗുണങ്ങളും പെരുംജീരകത്തിലുണ്ട്. ഭക്ഷണത്തിന് ശേഷം ഒരു ടീസ്പൂൺ പെരുംജീരകം ചവയ്ക്കുക, അല്ലെങ്കിൽ ഒരു ടീസ്പൂൺ പെരുംജീരകം ഒരു കപ്പ് വെള്ളത്തിൽ അഞ്ച് മിനിറ്റ് തിളപ്പിച്ച് ചായ ഉണ്ടാക്കി കുടിക്കുക.

ഉലുവ വിത്തുകൾ: വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഉലുവ രാത്രി മുഴുവൻ കുതിർത്ത് വച്ച്, രാവിലെ ഒഴിഞ്ഞ വയറ്റിൽ ഈ വെള്ളം കുടിക്കുക. നിങ്ങളുടെ ഉപാപചയ നിരക്ക് വർധിപ്പിക്കാനും വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ഉലുവ മികച്ചതാണ്.

അയമോദകം: ദഹനത്തിനും അസിഡിറ്റിയിൽ നിന്ന് തൽക്ഷണ ആശ്വാസത്തിനും അയമോദകം മികച്ചതാണ്. മെറ്റബോളിസം മികച്ചതാക്കുന്നതിന് പുറമേ, ഇതിലെ ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ശരീരത്തിലെ അധിക കലോറി എരിച്ച് കളഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ത്രിഫല: ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് ത്രിഫല മികച്ചതാണ്. ഉപാപചയപ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിനും ത്രിഫല നല്ലതാണ്. മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്ന മൂന്ന് ഫലങ്ങൾ ഉപയോ​ഗിച്ചാണ് ത്രിഫല ചൂർണം തയ്യാറാക്കുന്നത്. ഇത് മെറ്റബോളിസം വർധിപ്പിക്കുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

യോഗ പരിശീലിക്കുക: ശ്വസന വ്യായാമങ്ങളും ധ്യാനവും ശീലിക്കുന്നത് മെറ്റബോളിസവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തും. യോ​ഗ പരിശീലിക്കുന്നത് രക്തചംക്രമണം വർധിപ്പിക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News