Sabarimala Pilgrims Accident: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരാൾ മരിച്ചു; 2 പേരുടെ നില ഗുരുതരം

Sabarimala Pilgrims Accident: വഴിയരികിൽ നിന്ന തീർത്ഥാടകനെയാണ് ഇടിച്ചുതറിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 5, 2025, 09:03 PM IST
  • നിലയ്ക്കൽ -എരുമേലി റൂട്ടിൽ തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്.
  • അപകടത്തിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
  • വൈകിട്ടു നാലരയോടെയാണ് അപകടം സംഭവിക്കുന്നത്.
Sabarimala Pilgrims Accident: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരാൾ മരിച്ചു; 2 പേരുടെ നില ഗുരുതരം

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു ഒരാൾ മരിച്ചു. വഴിയരികിൽ നിന്ന തീർത്ഥാടകനെയാണ് ഇടിച്ചുതറിപ്പിച്ചത്. നിലയ്ക്കൽ -എരുമേലി റൂട്ടിൽ തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വൈകിട്ടു നാലരയോടെയാണ് അപകടം സംഭവിക്കുന്നത്.

പ്ലാപ്പള്ളിയിൽ നിന്ന് തുലാപ്പള്ളിയിലേക്കുള്ള റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോൾ മിനി ബസ് നിയന്ത്രണം വിട്ട് മറയുകയായിരുന്നു. തീർഥാടകർ ഭക്ഷണത്തിനായി വാഹനം നിർത്തി കടയിലേക്കു കയറുന്ന ഭാഗത്താണ് അപകടം. വഴിയിൽ നിന്ന തീർഥാടകനെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് വാഹനം മറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഒരാൾ മരിച്ചു. പരുക്കേറ്റവരെ എരുമേലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചയാളിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസയം, കോട്ടയം കാണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. അപകടത്തിൽ 8 പേർക്ക് പരിക്കേറ്റു. ആന്ധ്രാ പ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അട്ടിവളവിൽ ഇറക്കം ഇറങ്ങുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News