ശരീരത്തിന്റെ വളർച്ചയ്ക്കും മറ്റ് ആരോഗ്യ ഗുണങ്ങൾക്കും പഴങ്ങൾ അത്യന്താപേക്ഷിതമാണ്. പഴങ്ങളുടെ കൂട്ടത്തിൽ കറുത്ത മുന്തിരി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കറുത്ത മുന്തിരി പ്രമേഹരോഗികൾക്ക് വളരെ ഉപയോഗപ്രദമാണ്. തെന്നിന്ത്യയിലാണ് കറുത്ത മുന്തിരി കൂടുതലായി ഉപയോഗിക്കുന്നത്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് വിപണികളിൽ കറുത്ത മുന്തിരി സുലഭമായി ലഭിക്കുക.
കറുത്ത മുന്തിരിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പല രോഗങ്ങൾ തടയാനും സഹായിക്കുന്നു. ഇതിന് പുറമെ, കറുത്ത മുന്തിരിയിലെ റെസ്‌വെറാട്രോൾ, ക്വെർസെറ്റിൻ എന്നിവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. കറുത്ത മുന്തിരിയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: എന്താണ് പ്രൈമറി ലിവർ കാൻസറും സെക്കണ്ടറി ലിവർ കാൻസറും? വ്യത്യാസങ്ങൾ അറിയാം
ഷുഗർ കൺട്രോൾ
കറുത്ത മുന്തിരി കഴിക്കുന്നതിലൂടെ ഷുഗർ നിയന്ത്രിക്കാൻ സാധിക്കും. കറുത്ത മുന്തിരിയിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ദഹനത്തെയും ഇൻസുലിൻ ഉൽപാദനത്തെയും ഇത് മെച്ചപ്പെടുത്തുന്നു. കറുത്ത മുന്തിരി ശരീരത്തിലെ ഷുഗറിനെ നിയന്ത്രണത്തിലാക്കുമെങ്കിലും ഇത് അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.
കാഴ്ചശക്തി മെച്ചപ്പെടുത്തും
പ്രമേഹ രോഗികളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താൻ കറുത്ത മുന്തിരി സഹായിക്കുന്നു. കറുത്ത മുന്തിരിയിൽ റെറ്റിനയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഓക്സിഡേറ്റീവ് സ്ട്രെസ് തടയാനും ഇത് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ കണ്ണുകളെ ഉള്ളിൽ നിന്ന് ആരോഗ്യത്തോടെ നിലനിർത്താനും കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്നാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.